ഉത്തരകൊറിയക്ക് കര്‍ശന താക്കീതുമായി അമേരിക്ക

ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടി നല്‍കുമെന്ന് അമേരിക്ക. യുഎസിനോ തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നേരേയോ ഉള്ള ഏത് ആക്രമണവും പരാജയപ്പെടുത്തുമെന്നുംയുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് പറഞ്ഞു.
അമേരിക്കയുടെ സൌഹൃദ രാജ്യമായ ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് യു എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസിന്റെ പ്രതികരണം. ട്രംപ് സര്‍ക്കാരിന് മുന്നിലുളള വെല്ലുവിളിയാണ് ആണവശക്തിയായ ഉത്തരകൊറിയ.
ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി നേരിടാന്‍ മേഖലയില്‍ ദക്ഷിണകൊറിയയും ജപ്പാനും കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രംഗത്തെത്തിയത്. അടിക്കടി മിസൈല്‍ പരീക്ഷണവും ആണവ പരീക്ഷണവും നടത്തുന്ന ഉത്തരകൊറിയന്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
ആണവ ശക്തിയുടെ പിന്‍ബലത്തില്‍ അമേരിക്കയേയോ സഖ്യരാജ്യങ്ങളെയോ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതിന് ഉത്തരകൊറിയ കനത്ത വില നല്‍കേണ്ടി വരും. മേഖലയെ ആണവ ഭീഷണിയില്‍ നിന്നും മുക്തമാക്കാന്‍ കടുത്ത നടപടിക്ക് യു.എസ് മടിക്കില്ലെന്നും മാറ്റിസ് മുന്നിറിയിപ്പ് നല്കി. മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.