LiveTV

Live

International

ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; നിരവധി മരണങ്ങള്‍

Summary
മധ്യശ്രീലങ്കയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മധ്യശ്രീലങ്കയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 150ലധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇതില്‍ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിനു കാരണം. ഏകദേശം 350 പേരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടന്ന് ശ്രീലങ്ക റെഡ്ക്രോസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ജനറല്‍ നെവില്ലെ നനയാക്കാര സൂചിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി 300ഓളം സൈനികര്‍ ദുരന്തസ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.