LiveTV

Live

International

മാപ്പ് പറഞ്ഞ് സുക്കര്‍ബര്‍ഗ്

മാപ്പ് പറഞ്ഞ് സുക്കര്‍ബര്‍ഗ്
Summary
ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനൽകി.

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യുഎസ് സെനറ്റ് സമിതി മുമ്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് അപേക്ഷിച്ചു. ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനൽകി.

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കാൻ കഴിയാതിരുന്നത് തന്‍റെ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും സെനറ്റിന്‍റെ നീതിന്യായ-വാണിജ്യ, ശാസ്ത്ര, ഗതാഗത സംയുക്ത സമിതിക്കു മുൻപാകെ സുക്കർബർഗ് കുറ്റസമ്മതം നടത്തി. സമിതിക്കു മുമ്പാകെ സമര്പ്പിച്ച ഏഴുപേജുള്ള സാക്ഷ്യപത്രത്തിലാണ് ഫേസ്ബുക്ക് മേധാവിയുടെ വിശദീകരണം. സെനറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കി.

ഫേസ്ബുക്ക് കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിന് അൽപം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനൽകി. ഇതിനായി അടിസ്ഥാനപരമായ മാറ്റങ്ങൾക്കു കമ്പനി തയാറെടുക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കേംബ്രിഡ്ജ് അനലിറ്റിക ഡാറ്റ റഷ്യയുടെ പക്കലുണ്ടോ അതോ അവരത് നശിപ്പിച്ചോ എന്നതിനെ കുറിച്ചൊന്നും തനിക്കറിയല്ലെന്ന് സുക്കര്‍ബര്‍ഗ് സമിതി അംഗങ്ങളോട് പറഞ്ഞു. സമിതിക്കു മുന്നില്‍ സുക്കര്‍ബര്‍ഗ് ഇന്ന് വീണ്ടും ഹാജരാകും.