യുനെസ്കോയില്‍നിന്ന് ഇസ്രയേലും പിൻമാറുന്നു

ഇസ്രയേലിന്റെ കിഴക്കൻ ജറുസലം അധിനിവേശം സംബന്ധിച്ച വിമർശനങ്ങളും പലസ്തീന് പൂർണ അംഗത്വം നൽകിയ നടപടിയുമാണ് ഇസ്രയേൽ നടപടിക്ക് പിന്നില്‍
യുനെസ്കോയില്‍നിന്ന് അമേരിക്കക്ക് പിന്നാലെ ഇസ്രയേലും പിൻമാറുന്നു. ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക, വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയില്‍നിന്ന് പിൻമാറുകയാണെന്നു ചൂണ്ടിക്കാട്ടി ഇസ്രയേൽ നോട്ടീസ് നൽകി. ഇസ്രയേലിന്റെ കിഴക്കൻ ജറുസലം അധിനിവേശം സംബന്ധിച്ച വിമർശനങ്ങളും പലസ്തീന് പൂർണ അംഗത്വം നൽകിയ നടപടിയുമാണ് ഇസ്രയേൽ നടപടിക്ക് പിന്നില്‍. ഇസ്രയേലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് അമേരിക്ക യുനെസ്കോയിൽനിന്നും പിൻമാറുകകൂടി ചെയ്തതോടെ ഇസ്രയേലും ഇതേവഴി സ്വീകരിക്കുകയായിരുന്നു. ഇസ്രയേൽ നടപടിയിൽ കടുത്ത ഖേദം പ്രകടിപ്പിക്കുന്നതായി യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൂലെ പറഞ്ഞു.