LiveTV

Live

International

ഫിലിപ്പൈന്‍സില്‍ കനത്ത പേമാരിയില്‍ 100 ലേറെ മരണം 

ഫിലിപ്പൈന്‍സില്‍ കനത്ത പേമാരിയില്‍ 100 ലേറെ മരണം 
Summary
നദികള്‍ കരകവിഞ്ഞെഴുകിയതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി

ഫിലിപ്പൈല്‍സില്‍ കനത്ത പേമാരിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെളളപൊക്കത്തിലും 100ലധികം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മിന്‍ന്‍റാനോ ദ്വീപിലാണ് പേമാരി കനത്ത നാശം വിതച്ചത്. രണ്ട് ദിവസമായി തുടരുന്ന കനത്തമഴയും കാറ്റും ഫിലിപ്പൈന്‍ സില്‍ കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ടുബോര്‍ഡ്, പിയാഗാപ്പോ പട്ടണങ്ങളെയാണ് പേമാരി രൂക്ഷമായി ബാധിച്ചത്. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

നദികള്‍ കരകവിഞ്ഞെഴുകിയതിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി. നദീതീരത്ത് താമസിക്കുന്ന നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലുണ്ടായിട്ടുണ്ട്. വിവിധയിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിരവധി നാശനഷ്ടങ്ങളാണ് ഫലിപ്പൈന്‍സില്‍ ഉണ്ടായിക്കെണ്ടിരിക്കുന്നത്.

വര്‍ഷത്തില്‍ ശരാശരി 20 ഒാളം ചുഴലികാറ്റുണ്ടാകുന്ന രാജ്യമാണ് ഫിലിപ്പൈന്‍സ്. കഴിഞ്ഞ ആഴ്ച്ച മധ്യഫിലിപ്പൈന്‍സില്‍ ഉണ്ടായ ചുഴലികാറ്റില്‍ 46 പേര്‍ മരിച്ചിരുന്നു. 2013 ല്‍ ഉണ്ടായ ഹെയാന്‍ കെടുംകാറ്റില്‍ 8000 പേര്‍ മരിക്കുകയും 2 ലക്ഷം വീടുകള്‍ തകരുകയും ചെയിതിരുന്നു.