LiveTV

Live

International

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു
Summary
വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള കുട്ടിയടക്കം 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു

ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഗസ്സയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ സൈനിക കേന്ദ്രത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണ വിവരം പുറത്തു വിട്ടത്. ഗസ്സ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹമാസ് പരിശീലന കേന്ദ്രത്തിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. രണ്ട് ഹമാസ് പോരാളികളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള കുട്ടിയടക്കം 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗസ്സയില്‍ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഫലസ്തീനില്‍ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധത്തിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.