LiveTV

Live

International

സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ അമേരിക്ക

സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ അമേരിക്ക
Summary
15 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്നതാണ് പദ്ധതി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ച പ്രതിരോധ സംവിധാനമാണ് താഡ്.

സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കണമെന്ന ആവശ്യത്തിന് അമേരിക്കയുടെ അംഗീകാരം. 15 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്നതാണ് പദ്ധതി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ച പ്രതിരോധ സംവിധാനമാണ് താഡ്.

സൗദിക്ക് മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ അമേരിക്ക

ലോകത്തെ മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് താഡ്. ഇതിന്റെ 44 വിക്ഷേപണ സഹായികളും 360 മിസൈലുകളും വാങ്ങാനാണ് സൌദി അംഗീകാരം നല്‍കിയിരുന്നത്. ആവശ്യം അംഗീകരിച്ച് കരാറായതായി പെന്റഗണും സ്ഥിരീകരിച്ചു. 15 ബില്യന്‍ ഡോളറിന്റെ മിസൈലുകളും ലോഞ്ചറുകളുമാണ് ഇതിലുണ്ടാവുക. പാട്രിയോട് പ്രതിരോധ മിസൈലിനെ അപേക്ഷിച്ച് ഉന്നത പ്രതിരോധ ശക്തിയുള്ളതാണ് താഡ് മിസൈലുകള്‍. പൊട്ടിത്തെറിക്കാതെ തന്നെ മിസൈലിനെ നിര്‍വീര്യമാക്കുമെന്നതാണ് താഡ് മിസൈലുകളുടെ പ്രത്യേകത. പാട്രിയോട് മിസൈലുകള്‍ ആക്രമണത്തിന് വരുന്ന മിസൈലിന് അടുത്തുവെച്ച് പൊട്ടിത്തെറിപ്പിച്ചാണ് നിര്‍വീര്യമാക്കാറ്. ആക്രമണ മിസൈലിനെ ഗതി തിരിച്ചുവിടാനും ഇത് കാരണമാവും. അതിനാല്‍ പാട്രിയോടിനെ അപേക്ഷിച്ച കൂടുതല്‍ സുരക്ഷിതമായ പ്രതിരോധ സംവിധാനമാണിത്. അന്തരീക്ഷത്തില്‍ 150 കിലോമീറ്റര്‍ ദൂരം വരെ താണ്ടാനാകും ഇവക്ക്. യുഎഇ ഈ ഇനത്തിലുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്ന് കരസ്ഥമാക്കിയിരുന്നുവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.