പാക് പ്രധാനമന്ത്രി നവാസ് ശെരീഫിനെ അയോഗ്യനാക്കി

പാകിസ്താന് പ്രധാനമന്ത്രി നവാസ് ശെരീഫിനെ അയോഗ്യനാക്കി. പാനമ കേസിലാണ് പാക് സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി. ഷെരീഫിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. പ്രതിരോധ മന്ത്രി ഖ്വാജ അസീസ് പാക് പ്രധാനമന്ത്രിയായേക്കും. കാലാവധി പൂര്‍ത്തിയാവാതെ നവാസ് ശെരീഫ് പ്രധാനമന്ത്രി പദവി ഒഴിയുന്നത് ഇത് മൂന്നാം തവണയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശെരീഫ് പ്രധാനമന്ത്രി പദം രാജിവച്ചു
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ നവാസ് ശെരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാനാണ് പരാതി നല്‍കിയത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു പരാതി.
നവാസ് ശരീഫിനെതിരായ പരാതിയുടെയും അഴിമതിയാരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ്മാസത്തില്‍ പാക് സുപ്രീം കോടതി സംയുക്ത അന്വേഷണസമിതിയെ നിയമിച്ചു. ഷരീഫിന്റെ ലണ്ടനിലെയടക്കം സ്വത്തു വകകള്‍ പരിശോധിച്ച സംഘം ശരീഫിന്റെ മകള്‍ മറിയം വ്യാജരേഖകള്‍ ചമച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും കണ്ടെത്തിയിരുന്നു. ശെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിധി.