LiveTV

Live

International

മൂസിലില്‍ ഐ.എസ് സ്വാധീനമുള്ള പട്ടണത്തില്‍ സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു 

മൂസിലില്‍ ഐ.എസ് സ്വാധീനമുള്ള പട്ടണത്തില്‍ സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു 
Summary
മൂസിലിന്റെ മോചനവും ഐഎസിന്റെ അവസാനവും വൈകില്ലെന്ന പ്രത്യാശയിലാണ് സേന

ഇറാഖിലെ മൂസിലില്‍ ഐ എസ് സ്വാധീനമുള്ള പഴയപട്ടണത്തില്‍ സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ രണ്ട് ഗ്രാമങ്ങള്‍ കൂടി ഐ എസില്‍ നിന്നും സൈന്യം പിടിച്ചെടുത്തു. മൂസിലിലെ പഴയപട്ടണത്തിലാണ് ഏറ്റുമുട്ടല്‍ രൂക്ഷം. ഇവിടെയാണ് ഐ.എസ് സ്വാധീനം അവശേഷിക്കുന്നത്. പഴയപട്ടണത്തിന്റെ പകുതിയോളം മോചിപ്പിച്ചു. ഗ്രാമങ്ങള്‍ ഓരോന്നായി മോചിപ്പിച്ച് മുന്നേറുകയാണ് ഇറാഖ് സേന. ഹസ്റത്ത് അല്‍ സആദ, അല്‍ അഹ്മദിയ്യ എന്നീ ഗ്രാമങ്ങളാണ് ഇന്നലെ മോചിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ഐഎസ് തകര്‍ത്ത അല്‍നൂരി പള്ളിക്ക് സമീപത്തുള്ളതാണ് ഈ ഗ്രാമങ്ങള്‍. ഘട്ടം ഘട്ടമായുള്ള സൈനിക മുന്നേറ്റത്തില്‍ പതറിയിട്ടുണ്ട് ഐ എസ്. അതേസമയം സാധാരണക്കാരെ കവചമായി ഐഎസ് ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ വേഗത കുറഞ്ഞേക്കും. എന്നാല്‍ മൂസിലിന്റെ മോചനവും ഐഎസിന്റെ അവസാനവും വൈകില്ലെന്ന പ്രത്യാശയിലാണ് സേന.