LiveTV

Live

International

അഭയാര്‍ഥികള്‍ക്ക് വേണ്ടി പാലം പണിയാന്‍ ലോകം തയ്യാറാകണമെന്ന് പോപ്

അഭയാര്‍ഥികള്‍ക്ക് വേണ്ടി പാലം പണിയാന്‍ ലോകം തയ്യാറാകണമെന്ന് പോപ്
Summary
കലാപങ്ങളില്‍ നിന്നും അക്രമങ്ങളില്‍നിന്നും രക്ഷ തേടി പലായനം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനതയെ ഏറ്റുവാങ്ങാന്‍ ലോകം തയ്യാറാകണം. അഭയാര്‍ഥികള്‍ക്ക് വേണ്ടി നേരത്തെയും പലതവണ പോപ് രംഗത്തെത്തിയിരുന്നു..

അഭയാര്‍ഥികള്‍ക്ക് വേണ്ടി പാലം പണിയാന്‍ ലോകം തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക അഭയാര്‍ഥി ദിനത്തിന് മുന്നോടിയായാണ് പോപ്പിന്റെ സന്ദേശം. മധ്യ ആഫ്രിക്കയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പോപ് ആവശ്യപ്പെട്ടു.

സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ തന്‍റെ വാരാദ്യസന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അഭയാര്‍ഥികള്‍ക്ക് വേണ്ടി വീണ്ടും ശബ്ദമുയര്‍ത്തിയത്. ജൂണ്‍ 20 ന് ലോകം അഭയാര്‍ഥി ദിനം ആചരിക്കാനിരിക്കെയാണ് പോപ്പിന്റെ സന്ദേശം.

കലാപങ്ങളില്‍ നിന്നും അക്രമങ്ങളില്‍നിന്നും രക്ഷ തേടി പലായനം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനതയെ ഏറ്റുവാങ്ങാന്‍ ലോകം തയ്യാറാകണം. സമാധാനതീരം നേടിയുള്ള യാത്രക്കിടെ ആഴക്കടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി നാം പ്രാര്‍ഥിക്കണം. അവര്‍ക്ക് വേണ്ടി മനസ്സ് വിശാലമാക്കണമെന്നും പോപ് ആവശ്യപ്പെട്ടു.

മധ്യ ആഫ്രിക്കയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും പോപ് ആവശ്യപ്പെട്ടു. അഭയാര്‍ഥികള്‍ക്ക് വേണ്ടി നേരത്തെയും പലതവണ പോപ് രംഗത്തെത്തിയിരുന്നു.