LiveTV

Live

International

'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍

'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍
Summary
പുസ്തകത്തില്‍ മാത്രം കണ്ടിട്ടുള്ള അതേ രാജകുമാരി മുന്നില്‍ വന്നു നിന്നാല്‍ ഒരു രണ്ടു വയസുകാരിയുടെ ഭാവങ്ങള്‍ എങ്ങിനെയുണ്ടാകും? കൌതുകവും സന്തോഷവും അമ്പരപ്പും നിറഞ്ഞ ആ നിമിഷങ്ങളെ ക്യാമറയിലാക്കിയിരിക്കുകയാണ്..

കുട്ടിക്കാലത്ത് കഥാചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള കഥാപാത്രങ്ങളെ നേരിട്ട് കാണാന്‍ ഒരുപാട് കൊതിച്ചിട്ടുണ്ടാകും. എന്നാല്‍ അവരെയൊന്നും ഒരിക്കലും നേരില്‍ കാണാന്‍ സാധിക്കാറില്ല. എന്നാല്‍ താന്‍ പുസ്തകത്തില്‍ മാത്രം കണ്ടിട്ടുള്ള അതേ രാജകുമാരി മുന്നില്‍ വന്നു നിന്നാല്‍ ഒരു രണ്ടു വയസുകാരിയുടെ ഭാവങ്ങള്‍ എങ്ങിനെയുണ്ടാകും? കൌതുകവും സന്തോഷവും അമ്പരപ്പും നിറഞ്ഞ ആ കുഞ്ഞുമുഖഭാവങ്ങളെ ക്യാമറയിലാക്കിയിരിക്കുകയാണ് വിവാഹ ഫോട്ടോഗ്രാഫറായ സ്റ്റെഫാനി ക്രിസ്റ്റല്ലി. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍

സിയാറ്റിലിലെ ബല്ലാര്‍ഡ് അവന്യൂവിനടുത്താണ് സംഭവം. വധൂവരന്‍മാരായ ഷാൻഡെയ്സ് ലർമ്മയുടെയും സ്കോട്ട് റോബർട്ട്സണിന്റെയും വിവാഹ ഫോട്ടോഷൂട്ട് നടക്കുകയായിരുന്നു. അതിനരികിലൂടെ നടന്നുപോയതായിരുന്നു രണ്ടുവയസുകാരിയായ പെണ്‍കുട്ടിയും അമ്മയും. എന്നാല്‍ വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഷാൻഡെയ്സനെ തന്റെ കയ്യിലിരിക്കുന്ന പുസ്തകത്തിലെ രാജകുമാരിയായാണ് പെണ്‍കുട്ടിക്ക് തോന്നിയത്. പിന്നെ സന്തോഷവും അമ്പരപ്പും എല്ലാം കൂടിക്കലര്‍ന്ന് നിറഞ്ഞ ചിരിയായി മുഖത്ത്. കാര്യമറിഞ്ഞതോടെ വധൂവരന്‍മാര്‍ക്കും കൌതുകമായി. ഷാൻഡെയ്സന്‍ തന്റെ കയ്യിലിരുന്ന പൂവ് അവള്‍ക്കു നേരെ നീട്ടി. പിന്നെ രണ്ടുപേരും കൂട്ടായി. തുടര്‍ന്നുണ്ടായ മനോഹരമായ ഓരോ നിമിഷും വിട്ടുപോകാതെ സ്റ്റെഫാനി ക്യാമറയിലും പകര്‍ത്തി.

'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍
'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍
'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍

സംഭവത്തെക്കുറിച്ച് ലർമയുടെ വരൻ സ്മിത്ത് റോബർട്ട്സൺ ഒരു പോസ്റ്റിൽ എഴുതി, "ഈ കൊച്ചു പെൺകുട്ടിയുടെയും എന്റെ വധു ഷാൻഡെയ്സന്റെയും മനോഹരങ്ങളായ ചിത്രങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ട് നിറച്ചു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. "എന്റെ ഭാര്യക്ക് കുട്ടികളെ ഒരുപാട് ഇഷ്ടമാണ്, അതിനാൽ തന്നെ അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകളുള്ള നിമിഷമായിരുന്നു അത്."

'ഇതെന്റെ പുസ്തകത്തിലെ രാജകുമാരിയാ..!' വൈറലായി രണ്ടുവയസുകാരിയുടെ ചിത്രങ്ങള്‍