LiveTV

Live

International

ട്രംപിന്റെ നയങ്ങള്‍ക്കെതിരായി ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥി പ്രതിഷേധം

ട്രംപിന്റെ നയങ്ങള്‍ക്കെതിരായി ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥി പ്രതിഷേധം
Summary
മുസ്ലീം രാജ്യങ്ങളില്‍നിന്നുഉളള പൌരന്‍മാരെ വിലക്കിയ ട്രംപിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങിയത്.

അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ നയങ്ങള്‍ക്കെതിരായി ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥി പ്രതിഷേധം. മഴയെ അവഗണിച്ച് നൂറുകണക്കിനു വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മുസ്‍ലിം രാജ്യക്കാരെ വിലക്കിയതടക്കമുള്ള നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മുസ്ലീം രാജ്യങ്ങളില്‍നിന്നുഉളള പൌരന്‍മാരെ വിലക്കിയ ട്രംപിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങിയത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളും,കോളജ് വിദ്യാര്‍ഥികളും പ്രതിഷേധവുമായി ഇറങ്ങി. ന്യൂയോര്‍ക്കില്‍ ശക്തമായി പെയ്ത മഴയെ അവഗണിച്ചായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം. എല്ലാ പൌരന്‍മാര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മഴയെ അവഗണിച്ച് നിരവധി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.