LiveTV

Live

International

ഗെയിം ഓഫ് ത്രോണ്‍സ് ഹാക്ക് ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍; ചോര്‍ത്താന്‍ കാരണമിതാണ്...

ഗെയിം ഓഫ് ത്രോണ്‍സ് ഹാക്ക് ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍; ചോര്‍ത്താന്‍ കാരണമിതാണ്...
Summary
കമ്പ്യൂട്ടര്‍ വിദഗ്ധനായ അലോക് ശര്‍മയാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ നാലാമത്തെ എപ്പിസോഡ് ചോര്‍ത്തിയതിന് പിടിയിലായത്.

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ എപ്പിസോഡ് ചോര്‍ത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍. കമ്പ്യൂട്ടര്‍ വിദഗ്ധനായ അലോക് ശര്‍മയാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ നാലാമത്തെ എപ്പിസോഡ് ചോര്‍ത്തിയതിന് പിടിയിലായത്. കാമുകിക്ക് സമ്മാനിക്കാനാണ് സീരീസ് ചോര്‍ത്തിയതെന്ന് അലോക് മൊഴി നല്‍കി.

ഗെയിം ഓഫ് ത്രോണ്‍സ് ഹാക്ക് ചെയ്ത ഇന്ത്യക്കാരന്‍ പിടിയില്‍; ചോര്‍ത്താന്‍ കാരണമിതാണ്...

ഇന്ത്യയില്‍ ബാഹുബലിയേക്കാള്‍ ചര്‍ച്ചയായിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ്. പരമ്പരയുടെ സീരീസുകള്‍ക്കായി കാത്തിരിക്കുകയാണ് പരമ്പരയുടെ ആരാധകര്‍. എന്നാല്‍ എച്ച്ബിഒയെ വരെ ഞെട്ടിച്ച ഒരു ഹാക്കിങ് ആണ് കഴിഞ്ഞ മാസം നടന്നത്. പിന്നില്‍ ഒരു ഇന്ത്യക്കാരനും. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഇതുവരെ ഇറങ്ങാത്ത നാലാമത്തെ സീരീസാണ് കമ്പ്യൂട്ടര്‍ വിദഗ്ധനായ അലോക് ശര്‍മ ചോര്‍ത്തിയത്. കാരണം മറ്റൊന്നുമല്ല, ഗെയിം ഓഫ് ത്രോണ്‍സിന്റെ കടുത്ത ആരാധികയാണ് അലോകിന്റെ കാമുകി. കാമുകിക്കൊരു സമ്മാനം നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല നല്ല ഹാക്കർ കൂടിയായ അലോകിന്. ഗെയിം ഓഫ് ത്രോണ്‍സിന്റെ നാലാമത്തെ എപ്പിസോഡ് ചോര്‍ത്തി കാമുകിയ്ക്ക് സമ്മാനിച്ചു. അലോകിന്റെ കാമുകിയാവട്ടെ ആ എപ്പിസോഡ് കാണുക മാത്രമല്ല മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഓണ്‍ലൈനില്‍ വ്യാപകമായി ഗെയിം ഓഫ് ത്രോണ്‍സ് പ്രചരിച്ചു. സ്റ്റാര്‍ ഇന്ത്യയുടെ വാട്ടര്‍മാര്‍ക്കോടു കൂടിയാണ് വീഡിയോ പ്രചരിച്ചത്. ഹോട്ട്‌സ്റ്റാറാണ് എച്ച്ബിഒയുടെ ഇന്ത്യയിലെ ഔദ്യോഗിക പങ്കാളി. ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഹോട്ട്‌സ്റ്റാര്‍ ഏറ്റെടുത്തു. മാത്രമല്ല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടക്കത്തില്‍ വീഡിയോ കയ്യില്‍ വച്ച നാല് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അവരില്‍ നിന്നാണ് അലോകിന്റെ കാമുകിയിലേക്കും തുടര്‍ന്ന് അലോകിലേക്കും പൊലീസ് എത്തിയത്. ഉടനെ അലോകിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ അലോക് കുറ്റം സമ്മതിച്ചു. കാമുകിയുടെ പ്രീതി പിടിച്ച് പറ്റാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അലോക് പൊലീസിനോട് പറഞ്ഞു.