LiveTV

Live

International

ജിബ്രാള്‍ട്ടര്‍ പ്രദേശത്തെ ചൊല്ലി ബ്രിട്ടനും സ്പെയിനും വാദപ്രതിവാദം തുടരുന്നു

ജിബ്രാള്‍ട്ടര്‍ പ്രദേശത്തെ ചൊല്ലി ബ്രിട്ടനും സ്പെയിനും വാദപ്രതിവാദം തുടരുന്നു
Summary
ബ്രക്സിറ്റുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍റെ രേഖയാണ് വിവാദങ്ങള്‍ക്ക് പുതിയ കാരണമായത്.

ജിബ്രാള്‍ട്ടര്‍ പ്രദേശത്തെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നു. വിഷയത്തില്‍ പലര്‍ക്കും ക്ഷമ നഷ്ടപ്പെട്ടതായി സ്പെയിന്‍ വിദേശകാര്യമന്ത്രി അല്‍ഫോണ്‍സോ ദാസ്റ്റിസ് പ്രതികരിച്ചു. ബ്രക്സിറ്റുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍റെ രേഖയാണ് വിവാദങ്ങള്‍ക്ക് പുതിയ കാരണമായത്.

35 വര്‍ഷം ഫാക്‌ലാന്‍റ് ദ്വീപുകള്‍ക്ക് വേണ്ടി അര്‍ജന്‍റീനയുമായി യുദ്ധം നടത്തിയത് പോലെ ജിബ്രാള്‍ട്ടന്‍റെ കാര്യത്തില്‍ സ്പെയിനുമായി യുദ്ധം വേണ്ടിവരുമെന്നായിരുന്നു ബ്രിട്ടണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മിഖായേല്‍ ഹവാര്‍‍ഡിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിന് മറുപടിയായിട്ടാണ് സ്പെയിന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം പലര്‍ക്കും വിഷയത്തില്‍ ക്ഷമ നഷ്ടപ്പെട്ടെന്നായിരുന്നു അല്‍ഫോണ്‍സോ ദാസ്റ്റിസ് പറഞ്ഞത്.

സ്പെയിനിന്‍റെ അനുമതിയുണ്ടെങ്കിലെ ബ്രക്സിറ്റ് വ്യവസ്ഥകള്‍ ജിബ്രാള്‍ട്ടന് ബാധകമാകു എന്ന യൂറോപ്യന്‍ യൂണിയന്‍റെ വ്യവ്സഥയാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി വിലയിരുത്തുന്നത്. നേരത്തെ നടത്തിയ ഹിത പരിശോധന ബ്രിട്ടനൊപ്പം നില്‍ക്കാനായിരുന്നു വിധിയെഴുതിയത്. ബ്രിട്ടനൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്ന കാര്യം മുഖ്യമന്ത്രി ഫാബിയൻ പിക്കാർഡോയും പ്രതികരിച്ചിരുന്നു.