LiveTV

Live

International

സിറിയന്‍ സമാധാനം: കരാറില്‍ ആശങ്ക പ്രകടിപ്പിച്ച് യു എന്‍

സിറിയന്‍ സമാധാനം: കരാറില്‍ ആശങ്ക പ്രകടിപ്പിച്ച് യു എന്‍
Summary
റഷ്യയും തുര്‍ക്കിയും ഇറാനും ചേര്‍ന്ന് രൂപം നല്‍കിയ കരാറിലാണ് യു എന്‍ ആശങ്ക രേഖപ്പെടുത്തിയത്

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനായി രൂപം നല്‍കിയ കരാറില്‍ ആശങ്ക രേഖപ്പെടുത്തി യു എന്‍. റഷ്യയും തുര്‍ക്കിയും ഇറാനും ചേര്‍ന്ന് രൂപം നല്‍കിയ കരാറിലാണ് യു എന്‍ ആശങ്ക രേഖപ്പെടുത്തിയത്.

സിറിയന്‍ സമാധാനം: കരാറില്‍ ആശങ്ക പ്രകടിപ്പിച്ച് യു എന്‍

കസാകിസ്താനില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചയിലാണ് സിറിയയില്‍ യുദ്ധ നിയന്ത്രണ മേഖലകള്‍ പ്രഖ്യാപിച്ചുകൊണ്ട് റഷ്യയും തുര്‍ക്കിയും ഇറാനും ധാരണയിലെത്തിയത്. കരാറിനെ അന്ന് ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തിരുന്നു. എന്നാലിപ്പോള്‍ കരാറിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് യു എന്നിന് മുന്നില്‍. കരാര്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്ക യു എന്‍ രേഖപ്പെടുത്തി.

യുദ്ധ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച ഇടങ്ങളിലേക്ക് ഇതുവരെ യുഎന്‍ രക്ഷാസംഘത്തിന് കടക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ യുഎന്നുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആവശ്യമായതെല്ലാം ചെയ്യുമെന്നും ഈ രാജ്യങ്ങള്‍ ഉറപ്പുനല്‍കിയിട്ടുള്ളതായി യുഎന്നിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഉപദേഷ്ടാവ് ജാന്‍ എഗെലാന്‍ഡ് വ്യക്തമാക്കുന്നു.

ഈ മാസം പതിനാറ് മുതല്‍ പത്തൊമ്പത് വരെ ജനീവയില്‍ സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും പ്രതിപക്ഷവുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് സിറിയയിലെ യുഎന്‍ സ്ഥാനപതി സ്റ്റഫാന്‍ ഡി മിസ്തൂര പറഞ്ഞു. കരാറില്‍‌ ഇറാന്റെ പങ്കാളിത്തത്തിനെതിരെ മുമ്പ് തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.