LiveTV

Live

International

പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല

പാകിസ്താനില്‍ വീണ്ടും ദുരഭിമാനക്കൊല
Summary
പാകിസ്താനില്‍ ഇസ്‍ലാമാബാദിനടുത്ത് മകോല ഗ്രാമത്തില്‍ ദുരഭിമാന കൊല നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 16 വയസ്സുകാരിയായ അംബ്രീന്‍ റിയാസത്തിനെയാണ് കഴുത്ത്ഞെരിച്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

പാകിസ്താനില്‍ ഇസ്‍ലാമാബാദിനടുത്ത് മകോല ഗ്രാമത്തില്‍ ദുരഭിമാന കൊല നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 16 വയസ്സുകാരിയായ അംബ്രീന്‍ റിയാസത്തിനെയാണ് കഴുത്ത്ഞെരിച്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് ‌പ്രസ്താവിച്ചു

സുഹൃത്തുക്കള്‍ക്ക് ഒളിച്ചോടാന്‍ സഹായം നല്‍കി എന്നാരോപിച്ചാണ് ഇസ്ലമാബാദില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയുള്ള മകോലില്‍ 16 വയസ്സുകാരിയായ അംബ്രീന്‍ റിയാസത്തിനെ കൊലപ്പെടുത്തിയത്.കഴുത്ത്ഞെരിച്ച്കൊന്നതിന് ശേഷം മൃതദേഹം വാനിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ഗ്രാമീണ കൌണ്‍സില്‍ ജിര്‍ഗയുടെ ഉത്തരവനുസരിച്ചാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തോടനുബന്ധിച്ച് ജിര്‍ഗയിലെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിനു കൂട്ടു നിന്ന കുട്ടിയുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട്.