LiveTV

Live

Idukki

രാഹുല്‍ വന്നാല്‍ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്ന് ഉമ്മന്‍ചാണ്ടി

കഴിഞ്ഞ തവണ പരാജയപ്പെട്ടശേഷവും ഡീന്‍ കുര്യാക്കോസ് ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും വോട്ടമാര്‍ അത് തിരിച്ചറിയുമെന്നും കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു.

രാഹുല്‍ വന്നാല്‍ യു.ഡി.എഫ് കേരളം തൂത്തുവാരുമെന്ന് ഉമ്മന്‍ചാണ്ടി

വയനാട്ടിലെ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുന്നതോടെ കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ തവണ ഇടുക്കിയിലെ വോട്ടര്‍മാര്‍ക്കുണ്ടായ തെറ്റ് ഇത്തവണ ഉണ്ടാകില്ലെന്നും പരാജയശേഷവും ഡീന്‍ കുര്യക്കോസ് മണ്ഡലത്തില്‍ സജീവമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് സീറ്റില്‍ മല്‍സരിക്കുന്നതോടെ ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസിന് വന്‍ നേട്ടമുണ്ടാകും. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക കൊടുക്കും മുമ്പെ ജനം പിന്തുണച്ചു കഴിഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും, കഴിഞ്ഞ തവണ ഇടുക്കിയിലെ വോട്ടര്‍മാര്‍ക്കുണ്ടായ തെറ്റ് ഇത്തവണ ആവര്‍ത്തിക്കില്ലെന്നും ഉമ്മന്‍ചാണ്ടി.

കഴിഞ്ഞ തവണ പരാജയപ്പെട്ടശേഷവും ഡീന്‍ കുര്യാക്കോസ് ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും വോട്ടമാര്‍ അത് തിരിച്ചറിയുമെന്നും കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു.

ഇടുക്കിയിലെ കര്‍ഷകരോട് എല്‍.ഡി.എഫ് സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നും വായപകളില്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടും അത് ഫലത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും സ്ഥാനാര്‍ഥി ഡീന്‍കുര്യാക്കോസും യു.ഡി.എഫ് നേതാക്കളും കുറ്റപ്പെടുത്തി. ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തെ മൈതാനത്ത് ചേര്‍ന്ന യു.ഡി.എഫ് കണ്‍വന്‍ഷനില്‍ നൂറുകണിക്കിന് ആളുകളാണ് പങ്കെടുത്തത്.