LiveTV

Live

Hockey

അസ്‌ലന്‍ഷാ കപ്പ് ഹോക്കി; ഇന്ന് ഇന്ത്യ-ദക്ഷിണ കൊറിയ ഫൈനല്‍ 

അവസാന മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത 10 ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

അസ്‌ലന്‍ഷാ കപ്പ് ഹോക്കി; ഇന്ന് ഇന്ത്യ-ദക്ഷിണ കൊറിയ  ഫൈനല്‍ 

അസ്‌ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ ഒന്നാമതായാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. അവസാന മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത 10 ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലുടനീളം തുടരുന്ന ഫോം ഫൈനലില്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.