ഒരു രഹസ്യം പറയട്ടെ... താരൻ അകറ്റാൻ സിംപിളാണ്..!
താരൻ അമിതമായാൽ ഉണ്ടാകുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ചെറുതല്ല
നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ അമിതമായാൽ ഉണ്ടാകുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ചെറുതല്ല. തലമുടി ചീകിയൊതുക്കുമ്പോൾ നിങ്ങളുടെ തലയോട്ടിയിൽ നിന്ന് വീഴുന്ന വെളുത്ത അടരുകളാണ് താരന്റെ ആദ്യ ലക്ഷണം. തുടക്കത്തിൽ തന്നെ പ്രതിവിധികൾ തേടിയില്ലെങ്കിൽ വളരെ പെട്ടെന്ന് തന്നെ താരൻ വ്യാപിക്കാം. ഇതിന്റെ ഭാഗമായി തലയോട്ടിയില് ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കും, പോരാത്തതിന് മുടി കൊഴിച്ചിലും.
തലയോട്ടിയിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയത്തിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന് ഉണ്ടാകുന്നത്. തല ചൂടാകുമ്പോഴും അമിതമായി വിയർക്കുമ്പോഴുമെല്ലാം താരന്റെ വളർച്ച കൂടുതൽ എളുപ്പത്തിൽ ആവുന്നു. താരനെ നേരിടാനും അകറ്റിനിർത്താനുമായി വിപണിയിൽ ഇറങ്ങുന്നു വിവിധതരം എണ്ണകൾ ഉപയോഗിച്ചിട്ടും പലർക്കും കുറവൊന്നും ഉണ്ടാവാറില്ല.
ആവണക്കെണ്ണയിലുണ്ട് പരിഹാരം
താരനെ അകറ്റാൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനുമെല്ലാം ആവണക്കെണ്ണ പുരട്ടുന്നത് ഗുണം ചെയ്യും. വേരുകളിൽ നിന്ന് താരനെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ആരോഗ്യകരമായ തലയോട്ടി നേടിയെടുക്കാനായി നിങ്ങൾക്കിത് ഉപയോഗിക്കാനാവും. താരൻ ഒഴിവാക്കാൻ ആവണക്കെണ്ണ അഥവാ കാസ്റ്റർ ഓയിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് മനസിലാക്കാം.
ആവണക്കെണ്ണ മുടിയുടെ ആരോഗ്യവും അഴകും വർദ്ധിപ്പിക്കാൻ സഹായിക്കും. മുടികൊഴിച്ചിൽ തടയുന്നത് മുതൽ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരൻ്റെ ലക്ഷണങ്ങളെ വേരോടെ നീക്കം ചെയ്യുന്നതിനും ഇത് ഗുണം ചെയ്യും. ആവണക്കെണ്ണ പതിവായി ഉപയോഗിച്ചാൽ ബലമുള്ളതും ആകർഷകവുമായ തലമുടി നിങ്ങൾക്ക് സ്വന്തമാകും.
ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ നിറഞ്ഞ കാസ്റ്റർ ഓയിൽ ബാക്ടീരിയകളെ കൊല്ലാനും തലയോട്ടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അണുബാധകളിയിൽ നിന്നും രക്ഷ നൽകുകയും ചെയ്യുന്നു. ഇത് തലയോട്ടിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ നിങ്ങളുടെ തലമുടിയിൽ താരൻ കാലക്രമേണ കുറയുന്നു.