വയറെരിച്ചിൽ അൾസറാകുന്നത് എപ്പോൾ?
അൾസറിന്റെ കാരണം ഹെലിക്കോബാക്ടർ പൈലോറിയാണെന്നു പല വ്യക്തികൾക്കും അറിയില്ല

വയറെരിച്ചൽ അൾസറാകുന്നത് എപ്പോൾ? എന്താണ് ഹെലിക്കോബാക്ടർ അണുബാധ? ഇന്നത്തെക്കാലത്ത് നമ്മൾ പലരുടേയും ദിവസം ആരംഭിക്കുന്നതു തന്നെ വയറ്റിൽ കൈവച്ചു കൊണ്ടാണ്. നെഞ്ചെരിച്ചിൽ ഒരു നീറുന്ന പ്രശ്നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്നവർ നിരവധിയാണ്. ഉദരരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വയറു ഏരിച്ചൽ അൾസറിലേക്ക് നയിക്കാം..
അൾസറിന്റെ കാരണം ഹെലിക്കോബാക്ടർ പൈലോറിയാണെന്നു പല വ്യക്തികൾക്കും അറിയില്ല. വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം.ആഹാരത്തിലൂടെയും ജലത്തിലൂടെയുമാണ് മുഖ്യമായും ഈ ബാക്ടീരിയ പകരുന്നത്. ഈ അസുഖത്തെ എങ്ങനെ കണ്ടു പിടിക്കാമെന്നും തടയാനായി എന്തൊക്കെ ചെയ്യണമെന്നും അറിഞ്ഞിരിക്കുക.