LiveTV

Live

Health

മൂക്കിൽ നിന്ന് രക്തം വരുന്നത് ക്യാൻസർ ആണോ?

പൊതുവേ മൂക്കില്‍ നിന്ന് രക്തം വരുന്നതിനെ വലിയ അപകടമായാണ് വിലയിരുത്താറ്. ക്യാന്‍സര്‍ പോലുള്ള ഗൗരവമുള്ള രോഗമാണെന്നാണ് എല്ലാവരുടെയും വിചാരം

മൂക്കിൽ നിന്ന് രക്തം വരുന്നത് ക്യാൻസർ ആണോ?

മൂക്കിൽ നിന്ന് രക്തം വരുന്നത് ക്യാൻസർ ആണോ? എങ്ങനെ പരിഹരിക്കാം? Bleeding from nose..is it cancer?

പൊതുവേ മൂക്കില്‍ നിന്ന് രക്തം വരുന്നതിനെ വലിയ അപകടമായാണ് വിലയിരുത്താറ്. ക്യാന്‍സര്‍ പോലുള്ള ഗൗരവമുള്ള രോഗമാണെന്നാണ് എല്ലാവരുടെയും വിചാരം. എന്നാല്‍ മൂക്കിൽ നിന്ന് രക്തം വരുന്നത് അപകടകരമായ കാരണങ്ങള്‍ കൊണ്ടുതന്നെ ആകണമെന്നില്ല.

സാധാരണ മൂക്കിനകത്ത് നിന്ന് രക്തം വരുന്ന സന്ദര്‍ഭങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുക...

1. മൂക്കിനകത്ത് പരിക്കുണ്ടാകുമ്പോള്‍.

2. കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമ്പോള്‍.

3. മൂക്കിനകത്ത് ചൊറിയുകയോ മറ്റോ ചെയ്യുമ്പോള്‍ മുറിയുന്നത്.

4. മൂക്കിനകത്തെ ആവരണങ്ങള്‍ ഉണങ്ങിവരളുന്ന അവസ്ഥയില്‍.

5. മൂക്കിനകത്ത് പുറത്തുനിന്ന് മറ്റെന്തെങ്കിലും കടക്കുമ്പോള്‍.

6. അലര്‍ജിയുടെ പ്രതികരണമായി.

7. നിരന്തരം തുമ്മുമ്പോള്‍

സാധാരണഗതിയില്‍ മൂക്കില്‍ നിന്ന് അല്‍പം രക്തം വരുന്ന സാഹചര്യങ്ങളെ ഭയപ്പെടേണ്ടതില്ല. ഇതിൽ മിക്കവയും ജീവാപായം ഉണ്ടാക്കുന്ന അവസ്‌ഥകളല്ല. മൂക്കിന്‌ മീതേ മൂക്കിന്‍റെ മൃദുലമായ ഭാഗത്ത്‌ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട്‌ മൂക്ക്‌ ചീറ്റാൻ പിടിക്കുന്നത്‌ പോലെ 15-20 മിനിറ്റ്‌ പിടിക്കുക, തല മുന്നോട്ട്‌ കുനിച്ച്‌ പിടിക്കുക,ഐസ് ഒരു തുണിയിൽ പൊതിഞ്ഞു മൂക്കിന്‍റെ മുകളിൽ വയ്ക്കുക. എന്നിട്ടും രക്‌തം നിലച്ചില്ലെങ്കിൽ, നേസൽ പാക്കിംഗ്‌ വഴി രക്‌തം നിർത്താൻ ഡോക്‌ടറെ ‌ കാണുക. മനസിലാക്കിയിരിക്കുക.

കടപ്പാട്: ഡോ.ഡാനിഷ് സലിം