LiveTV

Live

Health

ഓരോ സെക്കന്‍റിലും ഒന്നിലധികം ബിരിയാണി ഓര്‍ഡറുകള്‍; കണക്കുകളുമായി സ്വിഗി

മുന്‍കാലങ്ങളെ അപേക്ഷിച്ച് ചായയും കാപ്പിയും കൂടുതലായി ഓര്‍ഡര്‍ ചെയ്യപ്പെട്ടതും ഈ വര്‍ഷമാണെന്നാണ് സ്വിഗി പറയുന്നത്

ഓരോ സെക്കന്‍റിലും ഒന്നിലധികം ബിരിയാണി ഓര്‍ഡറുകള്‍; കണക്കുകളുമായി സ്വിഗി

ഏവരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വര്‍ഷമായിരുന്നു 2020. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് മുതല്‍ ഓണ്‍ലൈനില്‍ ഭക്ഷണം വാങ്ങുന്നതിലുള്ള വര്‍ദ്ധനയുള്‍പ്പടെ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ വന്നു. ലോക്ക് ഡൌണ്‍ കാരണം പല പരീക്ഷണങ്ങളും അടുക്കളകളില്‍ നടന്നെങ്കിലും ബിരിയാണിയോടുള്ള പ്രിയം അന്നും ഇന്നും ഇന്ത്യക്കാര്‍ക്ക് ഒരുപോലെയാണ്. 2020ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. 2020ല്‍ സെക്കന്‍റില്‍ ഒന്നിലധികം ബിരിയാണി ഓര്‍ഡറുകള്‍ ചെയ്യപ്പെട്ടു എന്നാണ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗി പറയുന്നത്.

പോയ വര്‍ഷത്തിലേതിന് സമാനമായി ഇക്കുറിയും ഇന്ത്യയില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത് ചിക്കന്‍ ബിരിയാണിക്കാണെന്ന് സ്വിഗി വ്യക്തമാക്കുന്നു. ഓരോ സെക്കന്‍ഡിലും ഒന്നില്‍ കൂടുതല്‍ ബിരിയാണി എന്ന കണക്കില്‍ അത്രമാത്രം ഓര്‍ഡറുകളെത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ചിക്കന്‍ ബിരിയാണിക്ക് പിന്നാലെ മസാല ദോശ, പനീര്‍ ബട്ടര്‍ മസാല. ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടണ്‍ ബിരിയാണി എന്നീ വിഭവങ്ങളും സ്ഥാനം പിടിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ചായയും കാപ്പിയും കൂടുതലായി ഓര്‍ഡര്‍ ചെയ്യപ്പെട്ടതും ഈ വര്‍ഷമാണെന്നാണ് സ്വിഗി പറയുന്നത്. സ്‌നാക്‌സുകളുടെ വിഭാഗത്തില്‍ 'പാനി പൂരി'യാണ് മുന്നിലെത്തിയിരിക്കുന്നത്.