സെറിബ്രൽ പാള്‍സി: ഫിസിയോ തെറാപ്പിയിലുണ്ട് പരിഹാരം
കുഞ്ഞുങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന തളർവാതമാണ് സെറിബ്രൽ പാള്‍സി

ശിശുക്കളിൽ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് സെറിബ്രൽ പാള്‍സി. ശിശു ഗർഭപാത്രത്തിൽ ഉള്ളപ്പോഴോ , ജനന സമയത്തോ, ജനനശേഷം രണ്ട് മാസ കാലയളവിലോ തലച്ചോറിൽ ഉണ്ടാകുന്ന ഒരു ആഘാതത്തിന്റെ ഫലമായിട്ടാണ് സെറിബ്രൽ പാള്‍സി ഉണ്ടാകുന്നത് .
സെറിബ്രൽ പാള്‍സി ഒരു ചലന സംബദ്ധമായ അസുഖമാണ്. രോഗികളിൽ വളര്‍ച്ചയ്ക്കുള്ള ബുദ്ധിമുട്ടുകള്‍ (growth developmental delay) കൂടാതെ ശരീരഭാവത്തിലും (posture) പേശികളിലും (muscles) അസാധാരണമായ മാറ്റങ്ങളും കാണപ്പെടുന്നു.

പ്രധാന കാരണങ്ങൾ
മസ്തിഷ്കത്തിലെ കോശങ്ങളുടെ ക്ഷതം
മസ്തിഷ്കത്തിന് ആവശ്യമുള്ള രക്ത ഓട്ടത്തിന്റെ കുറവ്
അപസ്മാരം
ചെറുതു മുതൽ വലിയ തീവ്രതയിൽ വരെ ഈ രോഗം ഉണ്ടാകാറുണ്ട്
സ്പാസ്റ്റിക് (Spastic CP)
ഡിസ്കൈനറ്റിക് (dyskinetic CP)
അറ്റാക്സിക് (Ataxic CP)
മിക്സഡ് (Mixed CP)
എന്നിവയായി സെറിബ്രൽ പാൽസിയെ തരംതിരിക്കാം.

ലക്ഷണങ്ങൾ
ബുദ്ധിമാന്ദ്യം (mental retardation)
വികസനകാല താമസം (developmental delay)
ഇന്ദ്രിയാവബോധം (sensory deficit)
ദഹന സംബന്ധമായ അസുഖങ്ങൾ (GI problems)
ശ്വാസകോശ പ്രശ്നങ്ങൾ
കാഴ്ചക്കുറവ്
കേൾവിക്കുറവ്
രോഗനിർണയം
MRI
മെറ്റബോളിക്ക് പരിശോധന.
ജനിതക പരിശോധന.
EMG
EEG
കേൾവി പരിശോധന
കാഴ്ച പരിശോധന
എന്നിവയിലൂടെ രോഗനിർണയം നടത്താവുന്നതാണ്.

ചികിത്സ
ഗർഭസമയത്തുള്ള നല്ല പരിചരണം ഒരു പരിധിവരെ രോഗം വരാതെ ശ്രദ്ധിക്കാന്‍ സഹായിക്കും. രോഗിയായ ശിശുവിന്റെ ജനന സമയം മുതൽ ഒരു വൈദ്യകൂട്ടായ്മ (Neuro physician, Physiotherapist. Speech therapist, Occupational therapist, Orthotic specialist)യുടെ സഹായത്തോടെ കുട്ടിയെ സാധാരണ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കാവുന്നതാണ്.

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റാണ് ലേഖിക