LiveTV

Live

Health

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം

കോവിഡ് ബാധിതരില്‍ വരുന്ന തലവേദന, ആശക്കുഴപ്പം, പരസ്പര വിരുദ്ധമായ സംസാരം -ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം. കോവിഡ് ബാധിതരില്‍ വരുന്ന തലവേദന, ആശക്കുഴപ്പം, പരസ്പര വിരുദ്ധമായ സംസാരം ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. പഠനം പ്രാഥമിക ഘട്ടത്തിലാണെന്ന് അദ്ദേഹം പറയുന്നു. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്‍റെ അളവ് കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.

കൊറോണ വൈറസിന് തലച്ചോറിനെ നേരിട്ട് ബാധിക്കാനാകുമോ എന്ന പഠനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റി ന്യൂറോളജി തലവൻ ആൻഡ്രൂ ജോസഫ്സൺ ചൂണ്ടിക്കാട്ടി.

ഇവസാക്കിയും സംഘവും എലികളിലാണ് പരീക്ഷണം നടത്തിയത്. ഒരു സംഘം എലികളിലെ ശ്വാസകോശത്തിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു സംഘം എലികളിലെ തലച്ചോറിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠന വിധേയമാക്കിയത്. തലച്ചോറിലെ വൈറസ് ബാധ വളരെ പെട്ടെന്ന് ശരീര ഭാരം കുറക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. രോഗബാധ ഉണ്ടായ ഭാഗങ്ങളിൽ ടി സെല്ലുകൾ പോലുള്ള പ്രതിരോധ സെല്ലുകൾ ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു.

എന്നാൽ ഇത്തരം പഠനങ്ങൾ സസൂക്ഷ്മം വിലയിരുത്തപ്പെടേണ്ടതാണ്. സാർസ് വൈറസിനും സിക്ക വൈറസിനും തലച്ചോറിലെ സെല്ലുകൾക്ക് നാശം വരുത്താൻ കഴിയുമെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.