LiveTV

Live

Health

പോഷകഗുണത്തില്‍ വമ്പന്‍; പക്ഷെ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല

അരിക്കൂൺ , പാവക്കൂൺ, മുട്ടക്കൂൺ തുടങ്ങിയവ ഭക്ഷ്യയോഗ്യമാണ്. പോഷക ഗുണത്തിലും ഔഷധഗുണത്തിലും മുമ്പന്‍മാരാണ് കൂണുകള്‍

പോഷകഗുണത്തില്‍ വമ്പന്‍; പക്ഷെ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല

മഴക്കാലമായാല്‍ കാണാം തൊടിയില്‍ നിറയെ കൂണുകള്‍. ചിലത് കണ്ടാല്‍ തന്നെ പറിച്ചെടുത്ത് കറി വയ്ക്കാന്‍ തോന്നും. എന്നാല്‍ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നതാണ് സത്യം. അരിക്കൂൺ , പാവക്കൂൺ, മുട്ടക്കൂൺ തുടങ്ങിയവ ഭക്ഷ്യയോഗ്യമാണ്. പോഷക ഗുണത്തിലും ഔഷധഗുണത്തിലും മുമ്പന്‍മാരാണ് കൂണുകള്‍. കൂണുകളുടെ ഭക്ഷ്യ യോഗ്യത തിരിച്ചറിയാൻ തക്ക സംവിധാനങ്ങളോ പഠനഗവേഷണങ്ങളോ നിർഭാഗ്യവശാൽ ലഭ്യമല്ല. അതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന നല്ലവണ്ണം വിരിഞ്ഞ കൂൺ ഉപയോഗിക്കരുത്.അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്.പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.വേവിച്ചാൽ മൂത്രത്തിന്‍റെ മണം വരികയോ വെള്ളം കറുത്ത കളറിൽ വരികയോ ചെയ്താൽ വിഷാംശമുണ്ട്. ചൂടാക്കുമ്പോൾ മൂക്കിന്‍റെ തുമ്പിൽ അസ്വസ്ഥത കാണുന്നുണ്ടെങ്കിൽ ആ കൂൺ ഉപയോഗിക്കാൻ പാടില്ല.വൈക്കോൽ കൂനയിൽ ഉണ്ടാകുന്ന കൂൺ ആണ് വൈക്കോൽ കൂൺ.ഇത് ഭക്ഷ്യയോഗ്യമാണ്.

ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്.എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളൂ.