LiveTV

Live

Health

വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര്: അറിയാം ഗുണങ്ങള്‍

രാത്രി തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര്: അറിയാം ഗുണങ്ങള്‍

രാത്രി തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

  • ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് തൈര്. ഇത് വയറു വീര്‍ക്കല്‍, മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരമാണ് തൈര്.

  • പാലിനേക്കാള്‍ ആരോഗ്യ സംരക്ഷണത്തിനായി തൈര് ഉപയോഗിക്കാം. തൈരിലുള്ള കാല്‍സ്യത്തിന്‍റെ അളവ് കൂടുതലാണ് എന്നുമാത്രമല്ല, പാലിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതുമാണ്.

  • ഹാങ് ഓവര്‍, അതിശക്തമായ തലവേദന- ഇതിനെ രണ്ടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഹാങ്‌ഓവര്‍ മാറുന്നതിനായി ഒരു സ്പൂണ്‍ തൈരോ അല്ലെങ്കില്‍ ഒരു കപ്പ് തൈരോ കഴിക്കാവുന്നതാണ്.

  • തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്നു തൈര്. തൈരില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനെപ്പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. ഇത് ശരീരത്തിന് വളരെയധികം സഹായിക്കുന്നു. ജലദോഷം, പനി എന്നീ പ്രശ്നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

  • കൊഴുപ്പിന്‍റെ നല്ല രൂപമാണ് തൈര്. തൈരിലെ കൊഴുപ്പ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നു.

  • വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഒരു പദാര്‍ത്ഥമാണ് തൈര്. ഇത് ശരീരത്തിലെ മിനറല്‍സിനേയും മറ്റും ശരീരത്തിന് സഹായിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.

  • കുടലിന്‍റെ ആരോഗ്യത്തിനും തൈര് സഹായിക്കുന്നു

  • ഇന്നത്തെ ജീവിത ശൈലിയും ബാക്കിപത്രമാണ് മാനസിക സമ്മര്‍ദ്ദം. അതിനെ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു തൈര്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ രാവിലെ തന്നെ അല്‍പം തൈര് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു.

  • ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് തൈര്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനില്‍ക്കാന്‍ തൈര് സഹായിക്കുന്നു. അതിനായി രാവിലെ അല്‍പം തൈര് കഴിക്കുന്നത് നല്ലതാണ്.