LiveTV

Live

Health

കോവിഡ് കുട്ടികളില്‍ അപകടകാരിയാണോ?

കൂടുതൽ പ്രതിരോധശേഷിയുള്ളവരാണ് കുഞ്ഞുങ്ങള്‍ എന്നത് ഈ കൊറോണ കാലത്ത് ആശ്വാസകരം തന്നെയാണ്



കോവിഡ് കുട്ടികളില്‍ അപകടകാരിയാണോ?

കോവിഡ് ബാധിച്ച കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടമാവുന്നതായി ചില പഠന റിപ്പോർട്ടുകൾ. ശരീരത്തിൽ ചുണങ്ങുകളും കടുത്ത പനിയും അടക്കമുള്ള രോഗ ലക്ഷണങ്ങളാണ് കുട്ടികളിൽ കണ്ടെത്തിയത്. ഈ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ multi inflammatory syndrome ആകാം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നെത്തുന്നത്. പരിഭ്രാന്തി പരത്തിക്കൊണ്ട് ഇത്തരത്തിൽ വാര്‍ത്ത പ്രചരിക്കുന്നു. സത്യാവസ്ഥ മനസിലാക്കുക..

രക്തക്കുഴലുകളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് 'കവാസാക്കി' എന്ന രോഗത്തില്‍ സംഭവിക്കുന്നത്. ഇതുമൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയും. സാധാരണഗതിയില്‍ കുട്ടികളിലാണ് ഈ രോഗം കണ്ടുവരാറ്. ചികിത്സയിലൂടെ ഭേദപ്പെടുത്താമെങ്കിലും ചില കേസുകളില്‍ ജീവന് ഭീഷണി ഉയരുകയും ചെയ്‌തേക്കാം. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണുക, പനിയുണ്ടാവുക, തൊലി അടര്‍ന്നുപോരുക എന്നിവയെല്ലാമാണ് ഈ രോഗത്തിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍. ഏതൊരു പനിയുടെയും കൂടെ വളരെ ചുരുക്കം കുട്ടികളിൽ ഇത്തരത്തിൽ കവാസാക്കി വരാം. ചികിത്സിച്ചാല്‍ ഭേദമാകുമെങ്കിലും ചില കുട്ടികൾ കവാസാക്കി കാരണം മരണപ്പെടാറുണ്ട്.

കോവിഡ് കുട്ടികൾക്ക് അപകടകാരിയാണോ?

കൂടുതൽ പ്രതിരോധശേഷിയുള്ളവരാണ് കുഞ്ഞുങ്ങള്‍ എന്നത് ഈ കൊറോണ കാലത്ത് ആശ്വാസകരം തന്നെയാണ് . പ്രായമായവരിൽ ഗുരതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകുന്ന കോവിഡ് കുട്ടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. കോവിഡ് 19 കുഞ്ഞുങ്ങളിൽ മാരകമായിരിക്കില്ലെന്നാണ് പല റിപ്പോർട്ടുകളും ഉണ്ട് . എന്നാൽ വൈറസ് ബാധയിൽ നിന്നും ഇവരും മോചിതരല്ല.. തീവ്രമാകില്ലെന്നു മാത്രം..

ആഗോളതലത്തിലെ പഠനങ്ങളും കണക്കുകളും എടുത്തുനോക്കുകയാണെങ്കിൽ ഗുരുതരമായ അസുഖങ്ങൾ ഉള്ളവരിലും പ്രതിരോധ ശക്തി തീരെ കുറവുള്ള കുട്ടികളിലുമാണ് മരണം ഉണ്ടാക്കിയിരിക്കുന്നത്.

വൈറസിന് കോശത്തിന്‍റെ ഉപരിതലത്തിലുള്ള പ്രോട്ടീന്റെ (റെസിപ്റ്റർ) സഹായത്തോടെ മാത്രമേ കോശത്തിനകത്തെത്താൻ കഴിയുകയുള്ളു. ഇതിനായി ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം II (ACE-2) റീസെപ്റ്ററാണ് ഉപയോഗിക്കുന്നത്...

കുട്ടികൾക്ക് അവരുടെ മുകളിലെ ശ്വാസോഛ്വാസ മാർഗങ്ങളേക്കാൾ (എയർവേ) താഴ്ന്ന മാർഗങ്ങളിൽ (ശ്വാസകോശത്തിൽ) എ.സി.ഇ -2 റെസിപ്റ്ററുകൾ കുറവായിക്കും. അതിനാൽ കുഞ്ഞുങ്ങൾക്ക് പ്രധാനമായും വൈറസ് ബാധിക്കുന്നത് അവരുടെ മുകളിലെ എയർവേകളായ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളിലായിരിക്കും. അതുകൊണ് കടുത്ത ന്യൂമോണിയ മറ്റും കുട്ടികളിൽ കുറവാണു..

കുട്ടികൾക്ക് കോവിഡ് വരാതിരിക്കാൻ ചെയ്യെണ്ട കാര്യങ്ങൾ

കുട്ടികളെ അസുഖത്തെ കുറിച്ചും കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ അവർക്ക് മനസിലാകുന്ന രീതിയൽ വിശദീകരിച്ചു കൊടുക്കുക. അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

കടപ്പാട്: ഡോ.ഡാനിഷ് സലിം