LiveTV

Live

Health

വഴുതന ചില്ലറക്കാരനല്ല; അറിയണം ഈ ഗുണങ്ങള്‍

ഒരിത്തിരി സ്ഥലം മതി, ഒരിത്തിരി വിളവ് തരും ഈ കുഞ്ഞ് ചെടി.

വഴുതന ചില്ലറക്കാരനല്ല; അറിയണം ഈ ഗുണങ്ങള്‍

അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യാന്‍ എളുപ്പമുള്ള ഒരു പച്ചക്കറിയാണ് വഴുതനങ്ങ.. ഒരിത്തിരി സ്ഥലം മതി, ഒരിത്തിരി വിളവ് തരും ഈ കുഞ്ഞ് ചെടി. പ്രധാനമായും വഴുതനങ്ങയില്‍ രണ്ട് വിഭാഗങ്ങളാണ് ഉള്ളത്.

സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് സാധാരണ അവസ്ഥയില്‍ നിലനിര്‍ത്താനും സഹായിക്കുന്നു. ഈയൊരവസ്ഥ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അണുബാധയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. മികച്ച ഓര്‍മ്മ ശേഷി നിലനിര്‍ത്താനും ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാനും വഴുതനങ്ങ കഴിക്കുന്നത് നല്ലതാണ്. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നതിന് സഹായിക്കും

പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് പകരമായുള്ള പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ തേടുകയാണെങ്കില്‍ വഴുതനങ്ങ ഏറ്റവും ഉത്തമമാണ്. കാരണം, വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. വൃക്കയിലെ കല്ലുകള്‍, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‍.

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരികളായ ഘടകങ്ങള്‍ അര്‍ബുദ സാധ്യത വന്‍ തോതില്‍ കുറയ്ക്കുന്നുണ്ട്. വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും.

പ്രായം കൂടുമ്പോളും തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കാത്ത ആളുകള്‍ കുറവാണ്. പ്രായത്തനനുസരിച്ച് ഫ്രീറാഡിക്കലുകൾക്ക് നാശം സംഭവിക്കുന്നത് മൂലമാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത്. എന്നാൽ വഴുതനങ്ങയിലടങ്ങിയ ആന്റിഓക്സിഡന്റുകളും ജീവകങ്ങളും ഇതു സംഭവിക്കാതെ തടയുന്നു.

വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും, മുടിയിലെ ജലാംശം നിലനിര്‍ത്തുന്നതിനും അതോടൊപ്പം വരണ്ട ചര്‍മ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും. വഴുതനങ്ങ ഉപ്പ് ചേര്‍ത്ത് വറുത്ത് കഴിക്കുന്നത് കഫം ഇല്ലാതാക്കാനും ശ്വസോഛ്വാസം നേരെയാക്കാനും സഹായിക്കും.