LiveTV

Live

Health

കോശങ്ങളെ കൊറോണ വൈറസ് ബാധിക്കുന്നത് തടയുന്ന ആന്റിബോഡികൾ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ

എലികളില്‍ നടത്തിയ പരീക്ഷണം വിജയം; കോവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പ്

കോശങ്ങളെ കൊറോണ വൈറസ്  ബാധിക്കുന്നത് തടയുന്ന ആന്റിബോഡികൾ കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ

കൊറോണ വൈറസ് മനുഷ്യ ശരീരകോശങ്ങളെ ബാധിക്കുന്നത് തടയാനുള്ള രണ്ട് ആന്റിബോഡി കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ. എലികളിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്നും കോവിഡ് ഭേദമാക്കുന്നതിന് ഫലപ്രദമാകുന്ന വാക്‌സിൻ ആയി ഇത് വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബീജിങ് കാപിറ്റൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. യാൻ വുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.

കോവിഡ് രോഗമുക്തനായ ഒരാളുടെ രക്തത്തിലാണ് ഇവ കണ്ടെത്തിയത്. രോഗം ഭേദമായവരുടെ പ്ലാസ്മയിൽ കണ്ടെത്തിയ 14 ആന്റിബോഡികളിൽ പെട്ടവയാണ് ഈ രണ്ടെണ്ണം. 14 ആന്റിബോഡിയും വ്യത്യസ്തമായ പരീക്ഷണങ്ങൾക്കു വിധേയമാക്കിയതിനെ തുടർന്നാണ് എച്ച് 4, ബി38 എന്നിവ ഫലപ്രദമാണെന്നു കണ്ടെത്തിയത്.

തീർത്തും വ്യത്യസ്ത സ്വഭാവങ്ങളുള്ള എച്ച് 4, ബി38 എന്നീ ആന്റിബോഡികൾ കോവിഡിന് കാരണമാകുന്ന 'സാർസ് കോവ് 2 വൈറസ്' ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നതിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കോവിഡ് രോഗമുക്തനായ ഒരാളുടെ രക്തത്തിലാണ് ഇവ കണ്ടെത്തിയത്. രോഗം ഭേദമായവരുടെ പ്ലാസ്മയിൽ കണ്ടെത്തിയ 14 ആന്റിബോഡികളിൽ പെട്ടവയാണ് ഈ രണ്ടെണ്ണം. 14 ആന്റിബോഡിയും വ്യത്യസ്തമായ പരീക്ഷണങ്ങൾക്കു വിധേയമാക്കിയതിനെ തുടർന്നാണ് എച്ച് 4, ബി38 എന്നിവ ഫലപ്രദമാണെന്നു കണ്ടെത്തിയത്. ഇവയുടെ കണ്ടെത്തൽ ആശ്വാസകരമാണെന്നും കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിലേക്ക് ഇത് നയിക്കുമെന്ന് കരുതുന്നതായും ശാസ്ത്രജ്ഞർ പറയുന്നു.

നിലവിൽ കണ്ടെത്തിയ രണ്ട് ആന്റിബോഡികളും വൈറസിനെ പൊതിയുകയും പരസ്പരം ദോഷകരമായി ബാധിക്കാതെ നിർവീര്യമാക്കുകയും ചെയ്യും. കോവിഡ് ബാധയുള്ള എലികളിലാണ് ഇവയുടെ പരീക്ഷണം നടത്തിയത്. രണ്ട് ആന്റിബോഡികളും എലികളിൽ കുത്തിവെച്ച് മൂന്നു ദിവസത്തിനു ശേഷം നിരീക്ഷിച്ചപ്പോൾ വൈറസിന്റെ തോത് 32.8 ശതമാനം കുറഞ്ഞതായി കണ്ടു. എച്ച് 4 ബി 38 എന്നിവയല്ലാത്ത ആന്റിബോഡികൾ കുത്തിവെച്ച എലികളുടെ ശ്വാസകോശങ്ങൾ ഈ കാലയളവിൽ ഗുരുതരമായ കുഴപ്പങ്ങൾ നേരിടുകയും ചെയ്തു.

ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.