LiveTV

Live

Health

കോവിഡ്-19, പ്രചരണങ്ങളും വസ്തുതയും

മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊറോണ വരും, വെളുത്തുള്ളി കൊറോണയെ തുരത്തും, കുട്ടികള്‍ക്ക് കൊറോണ വരില്ല... തുടങ്ങി നിരവധി പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്...

കോവിഡ്-19, പ്രചരണങ്ങളും വസ്തുതയും

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ്(കോവിഡ് 19) ലോകത്ത് ഇന്ത്യയിലടക്കം നൂറിലേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകെ 3500ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യത്തിലും വ്യാജപ്രചരണങ്ങള്‍ക്ക് ഇന്റര്‍നെറ്റിലും പുറത്തും പഞ്ഞമില്ല. വസ്തുതയുടെ യാതൊരു പിന്‍ബലവുമില്ലാത്ത ഇത്തരം പ്രചരണങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കുന്ന ചില വ്യാജ പ്രചരണങ്ങളും വസ്തുകളും എന്തെന്ന് നോക്കാം.

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കൊറോണ നശിക്കും

യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത അവകാശവാദമാണിത്. സാധാരണ മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ് 36.5ഡിഗ്രി മുതല്‍ 37 ഡിഗ്രി വരെയാണ്. സാധാരണ മനുഷ്യശരീരത്തിന് സഹിക്കാവുന്ന ചൂടില്‍ കുളിച്ചാല്‍ കൊറോണ വൈറസ് നശിക്കില്ല. കൊറോണ വൈറസ് നശിക്കാന്‍ തക്ക ചൂടില്‍ കുളിച്ചാല്‍ മനുഷ്യശരീരത്തിന് പൊള്ളലേല്‍ക്കുകയും ചെയ്യും.

കൊറോണ: ആരെല്ലാം മുഖാവരണം ധരിക്കണം? 
Also Read

കൊറോണ: ആരെല്ലാം മുഖാവരണം ധരിക്കണം? 

ചൂടിന് വൈറസിനെ കൊല്ലാന്‍ കഴിയുമെന്ന സന്ദേശങ്ങളും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശരീരഭാഗങ്ങള്‍ അണുവിമുക്തമാക്കാന്‍ യു.വി ലാമ്പുകള്‍ ഉപയോഗിക്കരുതെന്നും അത് ത്വക്കിനെ നശിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പി നല്‍കിയിട്ടുണ്ട്. ചൂടിന് വൈറസ്സിനെ കൊല്ലാന്‍ കഴിയുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കിയത്.

ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ പകരും

ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്നും, ഈ ഉത്പന്നങ്ങള്‍ വഴി കോവിഡ് 19 ബാധയുണ്ടാകുമെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ മണിക്കൂറുകള്‍ മാത്രമേ കൊറോണ വൈറസിന് പിടിച്ചു നില്‍ക്കാനാകൂ. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ദിവസങ്ങളോളം സഞ്ചരിച്ചെത്തുന്ന ചൈനീസ് ഉത്പന്നങ്ങള്‍ വഴി വൈറസ് പകരാനുള്ള സാധ്യത ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്.

വെളുത്തുള്ളി കഴിച്ചാല്‍ കൊറോണ വരില്ല

വെളുത്തുള്ളി, വിറ്റാമിന്‍ സി. അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തില്‍ എള്ളെണ്ണ, മദ്യം, ക്ലോറിന്‍ എന്നിവ പുരട്ടുന്നതും വൈറസ്സിനെ തുരത്തുമെന്ന പ്രചരണങ്ങളും വ്യാജമാണ്. ബ്ലീച്ച്, എഥനോള്‍, പെരസെറ്റിക് ആസിഡ് തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് നിലത്തേയും തുണികളിലേയും വൈറസിനെ നശിപ്പിക്കാമെങ്കിലും ശരീരത്തിനുള്ളില്‍ കടന്ന വൈറസിനെ നശിപ്പിക്കാന്‍ കഴിയില്ല.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊറോണ

മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊറോണ വരും എന്നതാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത. എന്നാല്‍ വൈറസ് ബാധയില്ലാത്ത രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്തവര്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് WHO തന്നെവ്യക്തമാക്കുന്നത്. പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങളുള്ളവരോ ആണ് പ്രധാനമായും മാസ്‌ക് ധരിക്കേണ്ടത്. കൂടാതെ രോഗികളെ പരിചരിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണം.

രണ്ടാം വരവില്‍ കോവിഡ് 19നെ ഭയക്കണോ? 
Also Read

രണ്ടാം വരവില്‍ കോവിഡ് 19നെ ഭയക്കണോ? 

രോഗമില്ലാത്തവര്‍ മാസ്‌ക് വലിയ തോതില്‍ വാങ്ങികൂട്ടുന്നത് അതിന്റെ അഭാവത്തിനും വിലയുയരുന്നതിനും കാരണമാകും. മാത്രമല്ല ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് ലഭിക്കാതെ വരികയും ചെയ്യും. ശരിയായി മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയും കൂടുമെന്നും ഓര്‍ക്കുക.

കൊതുക് കടിയിലൂടെ കൊറോണ പകരില്ല. ഹാന്‍ഡ് ഡ്രൈയര്‍ ഉപയോഗിച്ചാല്‍ കൊറോണ വൈറസ് നശിക്കുമെന്നതും തെറ്റാണ്. ന്യുമോണിയക്കെതിരായ വാക്‌സിന്‍ എടുത്തവരില്‍ കൊറോണ വരില്ലെന്ന പ്രചരണവും വ്യാജമാണ്.

കുട്ടികള്‍ സുരക്ഷിതര്‍

കുട്ടികളെ കൊറോണ വൈറസ് ബാധിക്കില്ല എന്ന പ്രചാരണങ്ങളും ശരിയല്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും കൊറോണ വൈറസ് വരാം. പ്രായമേറിയ പ്രതിരോധ ശേഷി കുറവുള്ളതുമായ വ്യക്തികളെ കൊറോണ എളുപ്പത്തില്‍ ബാധിക്കുമെന്നത് സത്യമാണ്. ന്യുമോണിയ അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ് പോലെയുള്ള അസുഖങ്ങളും കണ്ടു വരാറുണ്ട്. കുട്ടികളെ അപേക്ഷിച്ച് പ്രതിരോധ ശേഷി കുറഞ്ഞ മുതിര്‍ന്നവരില്‍ മരണ നിരക്ക് കൂടുതലാണ്. അതുകൊണ്ടുതന്നെ മുതിര്‍ന്നവരില്‍ കൊറോണ വരാനും ഗുരുതരമാകാനും സാധ്യത കൂടുതലാണ്. എന്നന്നുകരുതി കുട്ടികള്‍ക്ക് കൊറോണ വരില്ലെന്ന ധാരണ തെറ്റാണ്.

കോവിഡ്-19, പ്രചരണങ്ങളും വസ്തുതയും

കൊറോണ വൈറസ് ബാധിച്ചവര്‍ മരിക്കുമെന്നതാണ് മറ്റൊരു വാസ്തവ വിരുദ്ധമായ വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ ആകെ രോഗ ബാധയുടെ രണ്ടു ശതമാനം മാത്രമാണ് മരണ നിരക്ക്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങി ജലദോഷത്തിന് സമാനമാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. നൂറില്‍ രണ്ട് എന്നതാണ് മരണനിരക്കെങ്കിലും ഗൗരവതരമായ രോഗമായിത്തന്നെയാണ് കോവിഡ് 19നെ വിലയിരുത്തുന്നത്.