LiveTV

Live

Health

വായ്‌നാറ്റത്തെ നിസ്സാരമാക്കല്ലേ...

വായ്‌നാറ്റമെന്ന പ്രശ്‌നത്തെ അവഗണിച്ച് വഷളാക്കുന്നതിന് പകരം പ്രതിവിധികാണുന്നതാണ് ഉചിതം.

വായ്‌നാറ്റത്തെ നിസ്സാരമാക്കല്ലേ...

ഏതൊരൊളുടേയും ആത്മവിശ്വാസം തകര്‍ത്തുകളയുന്നതാണ് വായ്‌നാറ്റം. അടുത്ത സുഹൃത്തുക്കള്‍ പോലും പലപ്പോഴും തുറന്നു പറയാന്‍ മടിക്കുന്ന വായ്‌നാറ്റത്തെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. വായ്‌നാറ്റമെന്ന പ്രശ്‌നത്തെ അവഗണിച്ച് വഷളാക്കുന്നതിന് പകരം പ്രതിവിധികാണുന്നതാണ് ഉചിതം.

മോണരോഗങ്ങള്‍, പല്ലിലെ കേടുപാടുകള്‍, പല്ലുകള്‍ക്കിടയില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ തങ്ങുന്നത്, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങി വായ് നാറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ചില ഭക്ഷണങ്ങളും മറ്റുചില ജീവിതരീതികളും കൊണ്ട് വായ്‌നാറ്റത്തെ നമുക്ക് അകറ്റി നിര്‍ത്താനാകും.

വായ്‌നാറ്റത്തെ നിസ്സാരമാക്കല്ലേ...

കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ഏതെങ്കിലും ഒരു നേരമെങ്കിലും പല്ലുകള്‍ വൃത്തിയാക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്.

തൈര് ധാരാളം ഭക്ഷണത്തില്‍ ശീലമാക്കുക. തൈരിലുള്ള നല്ല ബാക്ടീരിയ വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുകയും പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

ഭക്ഷണത്തിന്റെ കാര്യത്തില്‍ തുളസിച്ചെടുിയും ശീലമാക്കുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള്‍ കൊള്ളുന്നതും നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ള ഗ്രീന്‍ ടീ വായ്‌നാറ്റത്തെ അകറ്റാന്‍ സഹായിക്കും. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും നല്ലതാണ്.

വായ വരളുന്നതാണ് പലരുടേയും വായ്‌നാറ്റത്തിന്റെ കാരണം. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍ വായില്‍ ഉമിനീര് രൂപപ്പെടുന്നത് കുറയും. ബാക്ടീരിയയെ നേര്‍പ്പിച്ച് വായ ശുചീകരിക്കാനായാണ് ഉമിനീര് നിര്‍മ്മിക്കപ്പെടുന്നത്. ബാക്ടീരിയകളും അവയുടെ ഉപോത്പന്നങ്ങളുമാണ് വായ്‌നാറ്റത്തിന് കാരണമാകുന്നത്. വായ ഇടക്ക് വെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.

വെള്ളം കുടി ആരോഗ്യത്തിനും സൗന്ദര്യത്തിനും
Also Read

വെള്ളം കുടി ആരോഗ്യത്തിനും സൗന്ദര്യത്തിനും

വായില്‍ അസഹ്യമായ ദുര്‍ഗന്ധം സ്ഥിരമായി ഉണ്ടാകുന്നവരും, മോണരോഗങ്ങള്‍ ഉള്ളവരും നിര്‍ബന്ധമായും വിദഗ്ധ സേവനം ഉറപ്പുവരുത്തണം. നിസാരമായി വായ്‌നാറ്റത്തെ കണ്ടാല്‍ അത് നിങ്ങളുടെ സാമൂഹ്യ ജീവിതത്തേയും കുടുംബജീവിതത്തേയും ചെറുതല്ലാത്ത രീതിയില്‍ ബാധിക്കാനിടയുണ്ട്.