ഉള്ളം കൈ നോക്കാം; കൈ പറയും നിങ്ങള്‍ കാന്‍സര്‍ രോഗിയാണോ എന്ന്
എല്ലാതരം കാന്‍സറുകളുടേയും ആദ്യലക്ഷണം പ്രത്യക്ഷപ്പെടുന്നത് കയ്യിനുള്ളിലാണെന്ന് പഠനം

ഇന്നത്തെ കാലത്ത് എല്ലാവരും പേടിക്കുന്ന അസുഖമേതാണ് എന്ന് ചോദിച്ചാല്‍, കാന്‍സര്‍ എന്നുതന്നെയാകും മറുപടി. ശ്വസിക്കുന്ന വായുവും കഴിക്കുന്ന ആഹാരവും കൂടുതല്‍ കൂടുതല്‍ മലിനമായിക്കൊണ്ടിരിക്കുന്ന കാലത്ത് ആ പേടിയില്‍ വാസ്തവമുണ്ടുതാനും. നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അസുഖം തന്നെയാണ് കാന്‍സര്‍. പക്ഷേ തുടക്കത്തിലെ പല രോഗലക്ഷണങ്ങളും ആരും ശ്രദ്ധിക്കാത്തതുകൊണ്ടാണ് കാന്‍സറിനെ നമ്മള് ഇത്രയേറെ ഭയക്കേണ്ടിവരുന്നത്.

എന്നാല്‍ ഇടയ്ക്ക് നമ്മുടെ കൈ ഒന്ന് നോക്കിയാല്‍ മതി കാന്‍സറിനെ കണ്ടെത്താനെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാന്‍സര്‍ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുന്നത് നമ്മുടെ ഉള്ളംകയ്യിലാണെന്ന്. മിക്കവാറും എല്ലാതരം കാന്‍സറുകളുടേയും ആദ്യലക്ഷണം പ്രത്യക്ഷപ്പെടുന്നത് കയ്യിനുള്ളിലാണത്രെ. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലാണെന്നു കണ്ടെത്തിയിരിക്കുന്നത്. അസുഖത്തിന്റെ തുടക്കത്തില്‍ തന്നെ രോഗിയുടെ ഉള്ളംകയ്യിലെ ചര്‍മം വീര്‍ത്തുവരാനും, കട്ടി കൂടാനും സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ നമുക്കുതന്നെ കൈകള്‍ക്കുള്ളിലെ മാറ്റങ്ങള്‍ നോക്കി അസുഖത്തിന്റെ സാധ്യത കണ്ടെത്താന്‍ സാധിയ്ക്കും. കൂടാതെ കൈക്കുള്ളിലെ ചര്‍മം മൃദുവല്ലാതാകും. വടുക്കളും ചുവന്ന പാടുകളും ചിലപ്പോള്‍ വേദനയുമെല്ലാമുണ്ടാകും. ഉള്ളംകയ്യിലെ തൊലി പൊളിയും, ഉള്ളംകൈ വല്ലാതെ വരണ്ടതാകും. ഇതും ഉള്ളംകൈ സൂചിപ്പിയ്ക്കുന്ന കാന്‍സര്‍ ലക്ഷണം തന്നെയാണ്. പലരും ഇതിനെ എന്തെങ്കിലും അലര്ജിയാവുമെന്ന് കരുതി അവഗണിക്കാറാണ് പതിവ്.

ചിലര്‍ക്ക് ചിലതരം സോപ്പുകളോ സോപ്പുപൊടിയോ മറ്റും ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. കയ്യിലെ ഇത്തരം ലക്ഷണങ്ങള്‍ നാം പലപ്പോഴും കാന്‍സര്‍ ലക്ഷണമായി എടുക്കാതെ അലര്‍ജിയാണെന്നു കരുതാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. കയ്യിലെ ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതിരിയ്ക്കുക, വലിവ് തുടങ്ങിയവ ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കയ്യിലെ പ്രശ്നമൊഴികെയുള്ള ലക്ഷണങ്ങള്‍ ആസ്തമയ്ക്കുമുണ്ടാകാം. നാം പലപ്പോഴും ഇതുകൊണ്ടുതന്നെ കാന്‍സര്‍ സാധ്യത അവഗണിയ്ക്കും. കയ്യിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്.