LiveTV

Live

Health

നടന്നുകയറാം ആരോഗ്യത്തിലേയ്ക്ക്

ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നടത്തത്തെ മാറ്റിയെടുക്കാനും ചില സൂത്രങ്ങളുണ്ട്.

നടന്നുകയറാം ആരോഗ്യത്തിലേയ്ക്ക്

ആരോഗ്യമുളള ശരീരത്തിന് വ്യായാമം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഏറ്റവും എളുപ്പവും ജനപ്രീതിയുളളതുമായ വ്യായാമ രീതികളില്‍ മുന്നില്‍ 'നടത്തമുണ്ട്'. ഹൃദ്രോഗവും മറവിരോഗവും തുടങ്ങി ദിവസം മുഴുവനുമുളള മാനസികാവസ്ഥയെ പോലും സ്വാധീനിക്കാന്‍ നടത്തത്തിന് കഴിയും.

നല്ല മീന്‍  നോക്കിവാങ്ങാം
Also Read

നല്ല മീന്‍ നോക്കിവാങ്ങാം

ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നടത്തത്തെ മാറ്റിയെടുക്കാനും ചില സൂത്രങ്ങളുണ്ട്. രണ്ടോ മൂന്നോ നിലയൊക്കെയാണെങ്കില്‍ ലിഫ്റ്റിനുപകരം ചവിട്ടുപടികളെ ആശ്രയിക്കാം. നിന്നോ ഇരുന്നോ ഏറെ നേരം ഫോണില്‍ സംസാരിക്കുന്നതിനേക്കാള്‍ നടന്നു സംസാരിക്കാം. ഉച്ചഭക്ഷണത്തിനുശേഷമോ ഓഫീസ് സമയത്തെ ഇടവേളയിലോ പുറത്തിറങ്ങി 15-20 മിനിറ്റ് നടക്കാം. ബസില്‍ വീട്ടിലേയ്ക്ക് വരികയാണെങ്കില്‍ തൊട്ടുമുമ്പിലത്തെ സ്റ്റോപ്പിലിറങ്ങിയും നടത്തം ശീലമാക്കാം.

ഇനി ഇങ്ങനെയൊക്കെ നടന്നാല്‍ നമുക്ക് എന്തൊക്കെ ഗുണങ്ങള്‍ കിട്ടുമെന്ന് നോക്കാം.

* കൊഴുപ്പു കുറയും

നമ്മുടെ ശരീരത്തില്‍ കൊഴുപ്പുകൂടുന്നത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകും. ദിവസേന മുടങ്ങാതെയുളള നടത്തം. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയും. നടത്തം ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ഹൃദയമിടിപ്പിനെയും വര്‍ധിപ്പിക്കും. ശരീരത്തിലെ കൊഴുപ്പിനെ, പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നവയാണ് നല്ലവേഗതയില്‍ ദീര്‍ഘവേഗതയിലുളള നടത്തങ്ങള്‍.

* കാലുകള്‍ ശക്തമാവും

നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അവയവമാണ് കാലുകള്‍. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ നടത്തം കാലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

നടന്നുകയറാം ആരോഗ്യത്തിലേയ്ക്ക്

* ദഹനത്തെ സഹായിക്കും

സമയം തെറ്റിയുളള ഉറക്കവും ഭക്ഷണവും നമ്മുടെ ദഹനത്തെയാണ് ഏറ്റവുംകൂടുതല്‍ ബാധിക്കുക. ഇത് ജീവിതശൈലി രോഗങ്ങളില്‍ ചെന്ന് അവസാനിക്കാതിരിക്കാന്‍ ദിവസേനയുളള നടത്തം സഹായിക്കും. രാത്രി ഭക്ഷണത്തിനു ശേഷമുളള ചെറു നടത്തങ്ങള്‍ ദഹനത്തെ ഏറെ സഹായിക്കുന്നുവെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം നടത്തം പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും സഹായിക്കും.

* വൈറ്റമിന്‍ ഡി

അടുത്തിടെ നടന്ന പഠനപ്രകാരം 70%-90% ഇന്ത്യക്കാരിലും വൈറ്റമിന്‍ ഡിയുടെ കുറവുണ്ട്. വൈറ്റമിന്‍ ഡി ലഭിക്കാന്‍ പ്രകൃത്യാ ഉളള മാര്‍ഗ്ഗമാണ് വെയില്‍കൊളളുക. രാവിലെയുളള നടത്തങ്ങള്‍ വൈറ്റമിന്‍ ഡി കൂടുതല്‍ ലഭിക്കാന്‍ സഹായകമാണ്.

*സമ്മര്‍ദ്ദം കുറയ്ക്കും.

എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് അല്‍പദൂരം നടന്നുനോക്കൂ. അതിന്റെ ഉണര്‍വ്വ് നിങ്ങളെ ദിവസം മുഴുവന്‍ പിന്തുടരുന്നതായി നിങ്ങള്‍ക്ക് തോന്നാം. പ്രഭാത നടത്തങ്ങള്‍ തലച്ചോറിനെ കൂടുതല്‍ ശാന്തമാക്കാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

നഖം മുഖം പോലെ സൂക്ഷിക്കാം
Also Read

നഖം മുഖം പോലെ സൂക്ഷിക്കാം

*ഉറക്കം

നിങ്ങളെ ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ? രാത്രിഭക്ഷണശേഷം അല്‍പം നടന്നുനോക്കൂ, തടസ്സങ്ങളില്ലാത്ത ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നത് കാണാം. നടത്തംപോലുളള വ്യായാമങ്ങള്‍ ഉറക്കത്തിനെസഹായിക്കുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

*ഹൃദയാരോഗ്യം

നടത്തംകൊണ്ടുളള ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നാണ് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിക്കുമെന്നുളളത്. ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നവയാണ് നടത്തം പോലുളള എയറോബിക് വ്യായാമങ്ങള്‍. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും അവയവങ്ങളിലേയ്ക്ക് കൃത്യമായ അളവില്‍ രക്തവും പോഷകങ്ങളും എത്തിക്കുകയും ചെയ്യും.