LiveTV

Live

Health

നഖം മുഖം പോലെ സൂക്ഷിക്കാം

നഖത്തിലെ കറ മാറ്റാം, നഖത്തിന് കട്ടി കൂട്ടാം, നഖം വെട്ടാന്‍ ബുദ്ധിമുട്ടുണ്ടോ? നഖത്തിന്റെ നിറവ്യത്യാസത്തിന് കാരണം... 

നഖം മുഖം പോലെ സൂക്ഷിക്കാം

വൃത്തിയോടെ സംരക്ഷിക്കാത്ത നഖങ്ങള്‍ ഒറ്റനോട്ടത്തില്‍ മോശം അഭിപ്രായത്തിന് കാരണമാകുന്നവയാണ്. നഖങ്ങള്‍ നന്നായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്. നഖങ്ങളുടെ ആരോഗ്യം സംരക്ഷണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

നഖങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തരുത്. തുടര്‍ച്ചയായി വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് നഖം പൊട്ടാനും നഖത്തിന്റെ ആവരണമായ ക്യൂട്ടിക്കിളിന് ക്ഷതമേല്‍പിച്ച് അണുബാധ ഉണ്ടാകാനും കാരണമാകാം. നഖങ്ങള്‍ കഴുകി വൃത്തിയാക്കി ഈര്‍പ്പം തുടച്ചെടുക്കുകയും ചെയ്യണം.

ഇഞ്ചി ഇവരുടെ ശരീരത്തില്‍ വിഷം പോലെ പ്രവര്‍ത്തിക്കും
Also Read

ഇഞ്ചി ഇവരുടെ ശരീരത്തില്‍ വിഷം പോലെ പ്രവര്‍ത്തിക്കും

നഖം വൃത്തിയായി വെട്ടി പരിപാലിക്കണം. ചിലരുടെ നഖം അടര്‍ന്നുപോയി പോയി പുതിയത് വന്നവയായിരിക്കും അവക്ക് സാധാരണ നഖങ്ങളേക്കാള്‍ കട്ടികൂടുതലാകും. ഇത് മുറിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അത്തരം അവസ്ഥയില്‍ വെളിച്ചെണ്ണയോ, നെയ്യോ തേച്ച് ചെറുചൂടുവെള്ളത്തില്‍ നഖങ്ങള്‍ കുറച്ച് സമയം മുക്കി വെക്കുക. ശേഷം പുറത്തെടുത്താല്‍ അനായാസം നഖം മുറിക്കാം.

സണ്‍പ്രൊട്ടക്ഷന്‍ ക്രീം കൈവിരലുകളിലും പുരട്ടുന്നത് നല്ലതാണ്. അതുപോലെ ദിവസവും നഖങ്ങളില്‍ എണ്ണ തേയ്ക്കുന്നതും നല്ലതാണ്. ഇത് നഖത്തിന് പുറമെയുള്ള ആവരണത്തെ സംരക്ഷിക്കും. മാനിക്യൂര്‍ ചെയ്യുന്നതും നഖങ്ങളും കൈകാലുകളും വൃത്തിയായിരിക്കാന്‍ സഹായിക്കുന്നതാണ്.

മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം
Also Read

മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം

മാനിക്യൂര്‍ ചെയ്യാനായി ഒരു ബേസിനില്‍ ചൂട് വെള്ളം എടുത്ത് അതില്‍ അല്‍പം ഉപ്പ്, വീര്യം കുറഞ്ഞ ഷാമ്പൂ, ഒരു തുള്ളി ഡെറ്റോള്‍ , ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്‌സ് ചെയ്ത് കൈകള്‍ അതില്‍ മുക്കി വെക്കുക. നഖങ്ങള്‍ നന്നായി കുതിരണം. വരണ്ട ചര്‍മക്കാര്‍ അല്‍പം മോയ്‌സ്ച്വറൈസിങ് ക്രീം പുരട്ടിയതിനു ശേഷം കൈകള്‍ വെള്ളത്തില്‍ വെക്കാം.

നഖങ്ങളിലെ പോളീഷ് ഉണ്ടെങ്കില്‍ നീക്കം ചെയ്ത ശേഷം മാത്രമേ കൈകള്‍ വെള്ളത്തില്‍ മുക്കിവെക്കാവൂ. നഖം കുതിര്‍ന്നാല്‍ അതിലെ അഴുക്ക് ഇളക്കി കളഞ്ഞതിനു ശേഷം നഖത്തിനു ചുറ്റുമുള്ള മൃതകോശങ്ങളും ഉരച്ച് നീക്കം ചെയ്യുക. കൈകള്‍ സ്‌ക്രബ് ഉപയോഗിച്ച് രണ്ടോ മൂന്നോ മിനുട്ട് തിരുമ്മുക. ശേഷം കഴുകി ക്രീം ഉപയോഗിച്ച് മസാജ് ചെയ്താല്‍ മതി.

നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.

ആയുസ് കുറക്കും ജങ്ക് ഫുഡ്
Also Read

ആയുസ് കുറക്കും ജങ്ക് ഫുഡ്

നഖത്തിന് കട്ടി കുറവാണെങ്കില്‍ണെങ്കില്‍ വിഷമിക്കേണ്ട. ചൂട് ഒലിവ് എണ്ണയില്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖം കട്ടിയുള്ളതാവാന്‍ ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ ആവര്‍ത്തിച്ചാല്‍ മതി.

അടുക്കളയിലും മറ്റും സോപ്പ് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ കൈയ്യുറകള്‍ ഉപയോഗിക്കുന്നത് കൈയ്ക്കും നഖത്തിനും സംരക്ഷണം നല്‍കും. മാത്രമല്ല പലതരം അലര്‍ജികളും ഇത് തടയും.

നഖം മുഖം പോലെ സൂക്ഷിക്കാം

നഖങ്ങളില്‍ വെളുത്ത ചില കുത്തുകള്‍ കണ്ടിട്ടില്ലേ. അത് ഗുരുതരമല്ലെങ്കിലും പ്രോട്ടീന്റെ കുറവുകൊണ്ട് ഉണ്ടാകുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തി ഇത് മറികടക്കാം. അതേസമയം നഖത്തിന് മൊത്തത്തില്‍ നിറം മാറ്റമോ രൂപമാറ്റമോ വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുകയും ഉടനെ ഡോക്ടറെ കാണുകയും വേണം. ഓര്‍ക്കുക... പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ നഖങ്ങളിലാണ് ആദ്യം തെളിയുന്നത്.