LiveTV

Live

Health

അജിനോമോട്ടോ: കണ്ടാല്‍ ആളൊരു സുന്ദരനാ, കഴിച്ചാലും; പക്ഷെ പീന്നീട് പണി കിട്ടും ഉറപ്പാണേ...

അടിസ്ഥാന രുചികൾ മാത്രമാണ് നമുക്ക് അറിയാവുന്നത്: മധുരം, ഉപ്പ്, കയ്പ്പ്, പുളി. ഇവ കൂടാതെ അഞ്ചാമതൊരു രുചി കൂടിയുണ്ട്

അജിനോമോട്ടോ: കണ്ടാല്‍ ആളൊരു സുന്ദരനാ, കഴിച്ചാലും; പക്ഷെ പീന്നീട് പണി കിട്ടും ഉറപ്പാണേ...

അജിനോമോട്ടോ ശരീരത്തിന് നല്ലതാണോ ദോഷമാണോ എന്നുള്ളത്. എന്നും വലിയ ഒരു വിവാദമാണ്. അജിനോമോട്ടോ കുറിച്ചു അറിയേണ്ടതെല്ലാം വിശദീകരിക്കാം.

എന്താണ് അജിനോമോട്ടോ ?

ഭക്ഷണമുണ്ടാക്കുമ്പോൾ പ്രത്യേകിച്ചു മാംസം പാചകം ചെയുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗികുന്ന ഒരു രാസവസ്തുവാണ്‌ അജിനോമോട്ടോ. അജീനൊമൊട്ടോ എന്നത്‌ Mono Sodium Glutamate (MSG) എന്ന വസ്തുവിന്റെ ഒരു ബ്രാൻട്‌ നെയിം മാത്രമാണ്‌. ജപ്പാന്‍ ആസ്ഥാനമായുള്ള Ajinomoto Co. എന്ന കമ്പനിയാണ് ഇത് ഉല്പാദിപ്പിച്ച് ലോകത്ത് നൂറിൽ പരം രാജ്യങ്ങളിൽ വിൽക്കുന്നത്. അജിനോമോട്ടോ എന്നത് ഒരു ബ്രാൻഡ് നെയിം ആണ്.

എങ്ങനെയാണ് അജീനൊമൊട്ടോ സ്വാദ് ഉണ്ടാക്കുന്നത് ?

അടിസ്ഥാന രുചികൾ മാത്രമാണ് നമുക്ക് അറിയാവുന്നത്: മധുരം, ഉപ്പ്, കയ്പ്പ്, പുളി. ഇവ കൂടാതെ അഞ്ചാമതൊരു രുചി കൂടിയുണ്ട്. ഇറച്ചിക്കറിയൊക്കെ കഴിക്കുമ്പോൾ അതിനൊരു പ്രത്യേക രുചിയില്ലേ. ഇതിന് ജപ്പാൻ ഭാഷയിൽ യുമാമി (umami) എന്നാണ് പറയുക. കണ്ടുപിടിച്ച kikunae ikeda എന്ന ജപ്പാൻ ശാസ്ത്രജ്ഞനാണ്. നമ്മുടെ നാവുകൾക്ക് ഈ രുചിയും തിരിച്ചറിയാനുള്ള taste receptor ഉണ്ട്. അതുകൊണ്ടാണ് മാംസാഹാരം പൊതുവെ നമുക്ക് ഇഷ്ടപ്പെടുന്നത്. ഈ യുമാമിരുചി ഭക്ഷണ പദാർത്ഥങ്ങൾക്ക് നൽകാൻ ഉപയോഗിക്കുന്ന അഡിറ്റീവ് (additive) ആണു അജിനോമോട്ടോ.

മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എങ്ങനെയാണ് വില്ലൻ ആകുന്നത്?

ഭക്ഷണത്തിനു രുചിയും മണവും കൂട്ടാനാണ് എംഎസ്ജി ഉപയോഗിക്കുന്നത്. ഇത് അനുവദനീയമായതിലും കൂടുതൽ അളവിലാണ് ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അജിനോമോട്ടോ ചേർത്ത ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാൻ തോന്നിക്കും എന്നതിനാലാണ് ചില ഹോട്ടലുകാർ ഇത് വാരിക്കോരി ഉപയോഗിക്കുന്നത്. ഭക്ഷണസാധനങ്ങളിൽ അജിനോമോട്ടോയുടെ അളവ് ഒരു ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണു നിയമം. എന്നാൽ, പലപ്പോഴും ഇത് അഞ്ചുശതമാനം വരെ ആകാറുണ്ട്.

അജിനോമോട്ടോ: കണ്ടാല്‍ ആളൊരു സുന്ദരനാ, കഴിച്ചാലും; പക്ഷെ പീന്നീട് പണി കിട്ടും ഉറപ്പാണേ...

ഇതിന്റെ ഉപയോഗം മൂലം ചിലർക്ക് ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പണ്ട് ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം (Chinese Restaurant Syndrome) എന്ന് വിളിച്ചിരുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവ ചിലർക്ക് ഉണ്ടായതായിട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതിനെ MSG സിംപ്റ്റും കോംപ്ലക്സ് (MSG symptom complex) എന്നാണ് വിളിക്കുന്നത്. മിതമായ തോതിൽ വല്ലപ്പോഴും ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം രോഗങ്ങൾ പിടിപെടണമെന്നില്ല.

ആകർഷകമായ പാക്കറ്റുകളിൽ ലഭ്യമായ ഉരുളക്കിഴങ്ങ് ഫ്ലേവറുകളിലും ചിപ്‌സുകളിലും മറ്റും മോണോ സോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കുട്ടികൾക്കു കൊടുക്കുന്നത് അഭികാമ്യമല്ല എന്ന് പായ്‌ക്കറ്റുകളിൽ രേഖപ്പെടുത്താറുണ്ട്.

അജിനോമോട്ടോ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടോ?

ഇല്ല. നിരോധിച്ചിട്ടില്ല. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA United States) MSG ഭക്ഷണത്തിൽ ചെറുതായി ചേർക്കാമെന്നാണ് പറയുന്നത്. അജിനാ മോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ആ വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി "ഈ സ്ഥാപനത്തിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേർക്കുന്നു. ഈ ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല". എന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2015 ഡിസംബറിൽ ഉത്തരവിറക്കി.

ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അജിനോമോട്ടോ വല്ലപ്പോയും ചെറിയ അളവിൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്നവർ ചിന്തിക്കുക: ദോഷ ഫലങ്ങൾ ഉറപ്പില്ലാത്ത ഒരു രാസപദാർത്ഥം, അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് , നാം നമ്മുടെ ശരീരത്തിനെ വിട്ടു കൊടുക്കണോ!! 'ഉപഭോക്‌തൃ ചൂഷണം തടയേണ്ടത് ഉപഭോക്തരാണ്‌.

കടപ്പാട്: ഡോ.ഡാനിഷ് സലിം