LiveTV

Live

Health

ഓട്ടിസത്തെ പേടിക്കണ്ട, വേണ്ടത് സ്‌നേഹവും കരുതലും

ലോകത്തെ അമ്പരപ്പിച്ച പല പ്രതിഭകളും ഓട്ടിസ്റ്റിക്കായിരുന്നു. മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടന്‍, ബില്‍ഗേറ്റ്‌സ്, ചാള്‍സ് ഡാര്‍വിന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഓട്ടിസം ബാധിച്ചവരായിരുന്നു...

ഓട്ടിസത്തെ പേടിക്കണ്ട, വേണ്ടത് സ്‌നേഹവും കരുതലും

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം വിലയിരുത്തുന്നത്. കുട്ടികളുടെ ആശയവിനിമയത്തേയും മറ്റുള്ളവരുമായി കൂട്ടുകൂടാനുള്ള ശേഷിയേയുമാണ് ഓട്ടിസം കൂടുതലായി ബാധിക്കുന്നത്. മാനസിക വൈകല്യം എന്നതിനെക്കാള്‍ മാനസികാവസ്ഥയായിട്ടാണ് ഇന്ന് ഓട്ടിസത്തെ മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ രണ്ടുപേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ഇതില്‍ പെണ്‍കുട്ടികളേക്കാള്‍ ഓട്ടിസം പിടിപെടാനുള്ള സാധ്യത കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണ്. എന്നാല്‍ പെണ്‍കുട്ടികളിലാണ് ഓട്ടിസം പലപ്പോഴും കൂടുതല്‍ ഗുരുതരമായി കാണാറ്. എന്നാല്‍ ഇതിനര്‍ഥം ഓട്ടിസം ബാധിച്ചവര്‍ക്ക് ബുദ്ധിക്കുറവുണ്ടെന്ന രീതിയില്‍ തെറ്റിദ്ധരിക്കരുത്.

അതിജീവിക്കാം  ഓട്ടിസം 
Also Read

അതിജീവിക്കാം ഓട്ടിസം 

ലോകത്തെ അമ്പരപ്പിച്ച പല പ്രതിഭകളും ഓട്ടിസ്റ്റിക്കായിരുന്നു. ഇഷ്ടവിഷയങ്ങളില്‍ അതീവശ്രദ്ധയോടെ ആഴത്തില്‍ പഠിക്കാനുള്ള ഇവരുടെ ശേഷിയാണ് പിന്നീട് അവരെ പ്രതിഭകളായി വളര്‍ത്തിയത്. ബഹുമുഖ പ്രതിഭയായ കലാകാരന്‍ മൈക്കലാഞ്ചലോ, ഭൗതിക ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടന്‍, മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സ്, പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഓട്ടിസം ബാധിച്ചവരായിരുന്നു.

ഇപ്പോഴും ഓട്ടിസം വരാനുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല. ഓട്ടിസത്തെ മറികടക്കാനുള്ള ഏറ്റവും ആദ്യത്തെ ചുവട് ഓട്ടിസം തിരിച്ചറിയുകയെന്നതാണ്.

ഓട്ടിസത്തെ പേടിക്കണ്ട, വേണ്ടത് സ്‌നേഹവും കരുതലും

ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം

* കുട്ടികള്‍ എപ്പോഴും തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.

* മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.

* യാതൊരു പ്രകോപനവുമില്ലാതെ ഉപദ്രവിക്കുക.

* ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും കുറെ നേരം നോക്കിയിരിക്കുക.

* ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കുക.

* എന്തെങ്കിലും പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ മറ്റേതിലെങ്കിലും എപ്പോഴും മുഴുകുക.

* കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ആവര്‍ത്തിച്ച ചലിപ്പിക്കുക.

* കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.

* കെട്ടിപ്പിടിക്കല്‍, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ടപ്പെടാതിരിക്കുക. മാതാപിതാക്കളോടു പോലും ഇത് പ്രകടിപ്പിക്കുക. ചില കുട്ടികള്‍ അപരിചിതരോട് പോലും അടുപ്പം കാണിക്കുകയും ചെയ്യാറുണ്ട്.

* പെട്ടെന്ന് ഉത്കണ്ഠാകുലരാവുക. വൈദ്യുതി പോകുന്നത് പോലുള്ള സന്ദര്‍ഭങ്ങള്‍ വലിയ ബഹളങ്ങളുണ്ടാക്കുക

തുടങ്ങി പലലക്ഷണങ്ങളും ഓട്ടിസ്റ്റിക്കായ കുട്ടി കാണിക്കാറുണ്ട്. രാജ്യത്ത് കുട്ടികളിലെ ഓട്ടിസം തിരിച്ചറിയുന്നതിന് വൈകുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. രണ്ട് വയസിനുള്ളില്‍ തന്നെ കുട്ടികളില്‍ ഓട്ടിസം തിരിച്ചറിയാന്‍ സാധിച്ചാല്‍ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയും സ്വാഭാവിക ജീവിതത്തിന് അവരെ പ്രാപ്തരാക്കാനാകും.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് രണ്ട് തരത്തില്‍ ബൗദ്ധികമായി വ്യത്യാസം കാണാറുണ്ട്. ഒന്ന് ബുദ്ധിപരമായി ശേഷി കുറവുള്ളവും മറ്റൊന്ന് ഓട്ടിസം ഉണ്ടെങ്കിലും ബൗദ്ധികശേഷിയില്‍ പ്രശ്‌നമൊന്നുമില്ലാത്തവരുമാണ്.

വിട്ടുമാറാത്ത ക്ഷീണം, ശരീരവേദന... നിങ്ങള്‍ക്ക് ഫൈബ്രോ മയാള്‍ജിയയാവാം
Also Read

വിട്ടുമാറാത്ത ക്ഷീണം, ശരീരവേദന... നിങ്ങള്‍ക്ക് ഫൈബ്രോ മയാള്‍ജിയയാവാം

ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് പരിഗണയും അംഗീകാരവും മറ്റുകുട്ടികള്‍ക്ക് കൊടുക്കുന്നത് പോലെ കൊടുക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന കാര്യങ്ങളില്‍ കുട്ടിക്ക് നിര്‍ദേശങ്ങളും പരിശീലനങ്ങളും കൊടുക്കുക. ചെയ്യേണ്ട കാര്യത്തെക്കുറിച്ച് ലളിതമായി വിശദീകരിച്ചു കൊടുക്കുക. കുട്ടിയെ ദേഹത്ത് തൊട്ട് പേരുചൊല്ലി വിളിക്കുക. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ലളിതമായി സ്‌നേഹത്തോട് കൂടി സംസാരിക്കുക. കുട്ടിക്ക് പ്രതികരിക്കാനുളള സമയം നല്‍കുക സംസാരത്തിലോ മറ്റോ എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ കളിയാക്കുകയോ അനുകരിക്കുകയോ ചെയ്യരുത്.

കുട്ടിയുടെ രോഗവസ്ഥ പരിഗണിച്ചു കൊണ്ടുള്ള കരുതലും പരിഗണനയുമാണ് കുട്ടികള്‍ക്കിടയിലെ ഓട്ടിസത്തിനുള്ള പ്രധാന മരുന്ന്. ഓട്ടിസത്തെ വേഗത്തില്‍ തിരിച്ചറിയുക അവര്‍ക്ക് ആവശ്യമായ സ്‌നേഹവും കരുതലും ഉറപ്പുവരുത്തുക. ഒന്നര വയസിനു മുന്നേ തന്നെ ഓട്ടിസത്തിന്റെ അപകടം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. ചികിത്സ വൈകുന്നത് കുട്ടികളെ ബൗദ്ധികശേഷി കുറഞ്ഞവരുടെ കൂട്ടത്തിലെത്തിക്കും.