LiveTV

Live

Health

മുട്ടയെക്കാള്‍ പോഷകഗുണമുള്ള മുട്ടപ്പഴം; പ്രമേഹ രോഗികള്‍ക്കും കഴിക്കാം

മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു

മുട്ടയെക്കാള്‍ പോഷകഗുണമുള്ള മുട്ടപ്പഴം; പ്രമേഹ രോഗികള്‍ക്കും കഴിക്കാം

കേരളത്തില്‍ സുലഭമായിട്ടുള്ള ഒരു പഴമാണ് മുട്ടപ്പഴം. നമ്മുടെ തൊടികളിലും മറ്റും പ്രത്യേക പരിചരണമൊന്നുമില്ലാതെ ഇഷ്ടം പോലെ ഫലം തരുന്ന ഒരു പാവം പഴമാണ് ഈ മുട്ടപ്പഴം. ഭക്ഷ്യയോഗ്യമായ ഭാഗത്തിന് പുഴുങ്ങിയ മുട്ടയുടെ മഞ്ഞയോട് സാദൃശ്യമുള്ളതുകൊണ്ടാണ് ഈ പേര് വന്നത്. പോഷകഗുണങ്ങളില്‍ മുന്നിലാണ് മുട്ടപ്പഴം.

മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടപ്പഴം. രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശമാണ് ഇതിനെ സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.പ്രമേഹ രോഗികള്‍ക്കും മുട്ടപ്പഴം നല്ലതാണ്. സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ.

രക്തസമ്മര്‍ദ്ദം അഥവാ ബിപിയെ നിലക്ക് നിര്‍ത്താനും മുട്ടപ്പഴത്തിന് കഴിയുന്നു. ദിവസവും മുട്ടപ്പഴം ശീലമാക്കൂ. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. മുട്ടപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.