LiveTV

Live

Health

പഴങ്കഞ്ഞി വെറും ‘കഞ്ഞി’യല്ല; ഒരു ദിവസം കഞ്ഞി കഴിച്ചുകൊണ്ട് തുടങ്ങൂ..അപ്പോളറിയാം കാര്യം

ഒരു ദിവസം ആരംഭിയ്ക്കുന്നത് പഴങ്കഞ്ഞി കുടിച്ചു കൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല

പഴങ്കഞ്ഞി വെറും ‘കഞ്ഞി’യല്ല; ഒരു ദിവസം കഞ്ഞി കഴിച്ചുകൊണ്ട് തുടങ്ങൂ..അപ്പോളറിയാം കാര്യം

നമ്മുടെ അപ്പനപ്പൂപ്പന്‍മാരെ കണ്ടിട്ടില്ലേ..എത്ര വയസായാലും അവരുടെ ഉത്സാഹവും ആരോഗ്യവും കണ്ടാല്‍ നമ്മള്‍ അതിശയിച്ചുപോകും. എല്ല് മുറിയെ പണിയെടുക്കുന്നതും മായമില്ലാത്ത ഭക്ഷണം കഴിക്കുന്നതുമായിരുന്നു അവരുടെ ആരോഗ്യ രഹസ്യം. മായമില്ലാത്ത ഭക്ഷണമെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആദ്യം ഓര്‍മ വരിക പഴങ്കഞ്ഞിയായിരിക്കും. രാത്രി ബാക്കി വരുന്ന ചോറില്‍ വെള്ളമൊഴിച്ച് വെച്ച് രാവിലെ ആ കഞ്ഞിയില്‍ മോരും ഉപ്പുമാങ്ങായും കാന്താരിയുമൊക്കെ ഇട്ട് കളിപ്പാട്ടത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഒരു ലാമ്പങ്ങ് ലാമ്പിയാല്‍ ഇപ്പോഴത്തെ ഏത് ഫാസ്റ്റ് ഫുഡും തോറ്റുപോകും. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണത്തിലും മുന്നിലാണ് ഈ പഴങ്കഞ്ഞി.

ഒരു ദിവസം ആരംഭിയ്ക്കുന്നത് പഴങ്കഞ്ഞി കുടിച്ചു കൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. അത്രയ്ക്കും ഊര്‍ജ്ജമാണ് പഴങ്കഞ്ഞി നമുക്ക് നല്‍കുന്നത്.

മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്. ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്. ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ശരീരത്തിന്റെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും. പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും. അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.