LiveTV

Live

Health

മുളപ്പിച്ച ചെറുപയര്‍ ശീലമാക്കൂ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും

കൊളസ്‌ട്രോളുള്ളവര്ക്ക് നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ച്‌ വെറുംവയറ്റില്‍ കഴിക്കുന്നത്

 മുളപ്പിച്ച ചെറുപയര്‍ ശീലമാക്കൂ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും

പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്. മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ജീവിത രീതി മാറുന്നതിനനുസരിച്ച്‌ ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും പല വിധത്തില്‍ പലരും നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് നല്ലൊരു വഴിയാണ് മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത്. ഇത് ജീവിത ശൈലി രോഗങ്ങളേയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്തൊക്കെയാണ് ആരോഗ്യത്തിന് മുളപ്പിച്ച ചെറുപയര്‍ നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

കൊളസ്‌ട്രോളുള്ളവര്ക്ക് നല്ലൊരു പരിഹാരമാണ് ചെറുപയര്‍ മുളപ്പിച്ച്‌ വെറുംവയറ്റില്‍ കഴിക്കുന്നത്. കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവര്‍ക്ക് ഇനി അത് നിര്‍ത്തി വെറും വയറ്റില്‍ എന്നും രാവിലെ ഒരു പിടി മുളപ്പിച്ച ചെറുപയര്‍ കഴിക്കാവുന്നതാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇത് ശരീരത്തിന് വളരെയധികം പ്രതിരോധം നല്‍കാന്‍ സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത് ഉത്തമമാണ്.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചെറുപയര്‍. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ചെറുപയറിന്റെ ഉപയോഗം എന്തുകൊണ്ടും നല്ലതാണ്.

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കൊഴുപ്പും കുടവയറും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയറും. മുളപ്പിച്ച ചെറുപയര്‍ എന്നും രാവിലെ വെറും വയറ്റില്‍ ശീലമാക്കാം. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച്‌ ഉപയോഗിക്കുമ്പോള്‍ ഇത് എല്ലാ വിധത്തിലും ഇരട്ടി ഫലം നല്‍കുന്നു. അതുകൊണ്ട് തന്നെ ഒരു ശങ്കയും കൂടാതെ രാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ചെറുപയര്‍ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ചെറുപയര്‍ മുളപ്പിച്ച്‌ രാവിലെ കഴിക്കുന്നത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.