LiveTV

Live

Health

ദിവസവും ബദാം കഴിച്ചാല്‍..

ദിവസവും ബദാം കഴിച്ചാല്‍..

നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് ബദാം. ബദാം ദിവസവും കഴിച്ചാല്‍ ഗുണങ്ങൾ നിരവധിയാണ്. ഹൃദയാരോഗ്യത്തിന് ബദാം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ബദാമിലെ ധാതുക്കള്‍ ഹീമോഗ്ലോബിന്‍ സിന്തെസിസിന് സഹായിക്കും. വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. കുട്ടികൾക്ക് ബദാം നല്‍കുന്നത് ബുദ്ധിശക്തി വർധിക്കാൻ സഹായിക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ബദാം കഴിക്കണം. കാരണം ഇതിലെ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കും.

പ്രമേഹ രോഗികൾ ദിവസവും ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ചര്‍മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ബദാം ഏറെ നല്ലതാണ്. ബദാമിലെ വിറ്റാമിന്‍ ഇ ചര്‍മ്മത്തിന് യുവത്വമേകുന്നു.

ബദാം വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം നിയന്ത്രിക്കുന്നവരും രണ്ടോ മൂന്നോ ബദാം മെനുവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ആർത്തവ വിരാമം വന്ന സ്ത്രീകളും കുട്ടികളും ബദാം കഴിക്കുന്നത് നല്ലതാണ്.