LiveTV

Live

Health

കായിക താരങ്ങള്‍ക്ക് മാത്രമല്ല, നമുക്കും ഈ അസുഖം പിടിപെടാം!

ഈ ശാരീരിക പ്രശ്നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല താനും

കായിക താരങ്ങള്‍ക്ക് മാത്രമല്ല, നമുക്കും ഈ അസുഖം പിടിപെടാം!

കായിക താരങ്ങള്‍ക്ക് മാത്രമല്ല, നമുക്കും ഈ അസുഖം പിടിപെടാം!കൈമുട്ടുകളില്‍ ഉണ്ടാവുന്ന അതികഠിനമായ വേദന!! നമ്മുടെ ഇടയിൽ സാധാരണമാണ് കൈമുട്ട് വേദന.എന്നാൽ പരിശോധിക്കുമ്പോൾ പലർക്കും അസുഖം ടെന്നീസ് എല്‍ബോയാണ്. ഇന്ന് ഈ അസുഖം എന്താണെന്നും എങ്ങനെ പ്രതിരോധിക്കാം എന്ന് വിശദീകരിക്കാം. 'ടെന്നീസ് എല്‍ബോ' എന്ന അസുഖത്തെ കുറിച്ചു നമ്മള്‍ ഏറ്റവുമധികം കേള്‍ക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഇതു ബാധിച്ചതോടെയാണ് .

എന്നാല്‍ കളിക്കാര്‍ക്ക് മാത്രമാണോ ഈ അസുഖം?

അല്ല, ആര്‍ക്കു വേണമെങ്കിലും ഈ രോഗം പിടിപെടാം എന്നതാണ് വാസ്തവം. ഈ ശാരീരിക പ്രശ്നത്തിന് ടെന്നീസ് കളിയുമായി അത്ര ബന്ധമൊന്നുമില്ല താനും. കൈകള്‍ കൊണ്ട് നിരന്തരം ആയാസപ്പെട്ട ജോലി ചെയ്യുന്ന ആര്‍ക്കും ടെന്നിസ് എല്‍ബോ ഉണ്ടാകാം. പ്രധാനമായും കായികതാരങ്ങൾ, പ്ലംബിംഗ്, പെയിന്റിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, കാർപെന്റർമാർ, ഇലക്ട്രീഷന്മാർ, *വീട്ടമ്മമാർ* എന്നിവരിലാണ് ഈ പ്രശ്നം പ്രധാനമായും കണ്ടുവരുന്നത്.

എന്താണ് ടെന്നീസ് എൽബോ ?

കൈമുട്ടുകളെ ബന്ധിപ്പിക്കുന്നത് ടെൻഡണുകൾ (Tendon) എന്നറിയപ്പെടുന്ന നേർത്ത ചരടു കൊണ്ടാണ്. ഇവയ്ക്ക് ക്ഷതമേൽക്കുമ്പോഴുണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. കൈമുട്ടുകളിലെ പേശികളിൽ വരുന്ന നീർക്കെട്ടും ടെന്നീസ് എൽബോക്ക് കാരണമാകാം.

എന്താണ് ലക്ഷണങ്ങൾ?

കൈ ഉപയോഗിച്ച് ജോലികൾ ചെയ്യുമ്പോൾ കൈമുട്ടിൽ അനുഭവപ്പെടുന്ന വേദനയാണ് ടെന്നീസ് എൽബോ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഭാരം എടുക്കുമ്പോഴും ചലിപ്പിക്കുമ്പോഴും ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ പോലും വേദന അനുഭവപ്പെട്ടേക്കാം. കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കൈകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേക്ക് വേദന പടർന്ന് കൈക്കുഴ വരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ടു എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.

എങ്ങനെ തിരിച്ചറിയാം?

കൈമുട്ടിന് അസഹ്യമായ വേദന അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം. കൈപ്പത്തി നിവര്‍ത്തുമ്പോഴും മടക്കുമ്പോളും അതികഠിനമായ കൈ മുട്ട് വേദന അനുഭവപ്പെട്ടാൽ ടെന്നീസ് എൽബോ ആകാം. ടെന്നിസ് എൽബോ അസുഖമുള്ളവർക്കു ഒരു ചായക്കപ്പിൽ പിടിമുറുക്കുമ്പോൾ പോലും കൈമുട്ടിലെ വേദന അനുഭവിക്കാൻ കഴിയും. എക്സറേ, രക്തപരിശോധന, ഇലക്ട്രോ മയോഗ്രാം, എംആർഐ തുടങ്ങിയ പരിശോധനകളിലൂടേയും ഡോക്ടറിന്റെ സഹായത്തോടെയും ടെന്നീസ് എൽബോ പ്രശ്നം തിരിച്ചറിയാം.

ടെന്നീസ് എൽബോ കണ്ടു പിടിച്ചാൽ എന്ത് ചെയ്യണം ?

ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ശസ്ത്രക്രിയയില്ലാതെ തന്നെ നമുക്ക് ഈ രോഗത്തെ ഇല്ലാതാക്കാവുന്നതാണ്. തുടക്കത്തിലേ വേദന തിരിച്ചറിയാനായാൽ അൾട്രാ സൗണ്ട് തെറാപ്പി, ടെന്നീസ് എൽബോ ബാൻഡ്, ടെൻസ് (ട്രാന്‍സ് ക്യൂട്ടേനിയസ് ഇലക്ട്രിക്കല്‍ നെര്‍വ് സ്റ്റിമുലേറ്റര്‍), ടേപ്പിങ്, മാനുവൽ തെറാപ്പി, എക്‌സര്‍സൈസ് തുടങ്ങിയവയിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാം. കുറയുന്നില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യണം.

വീട്ടില്‍ ചെയ്യേണ്ട ചില വ്യായാമങ്ങള്‍ എന്തൊക്കെ ?

വളരെ ഫലപ്രദമായ കുറച്ചു പൊടികൈകളാണ്..ഒരു മാസം സ്ഥിരമായി ചെയ്യുന്നവർക്ക് വേദന പൂർണമായി പോകുന്നു.

1. കൈയുടെ പേശികള്‍ക്ക് ബലം കൂട്ടുവാനായി മഞ്ഞനിറത്തിലുള് ഫിംഗര്‍ എക്‌സര്‍സൈസ് ബോള്‍ ഉപയാഗിക്കുക.

2. വേദനയുള്ള കൈ മുന്നോട്ട് നീക്കി കൈക്കുഴ താഴേക്ക് ആവുന്ന കൈകൊണ്ട് പരമാവധി മടക്കുക,നിവര്‍ത്തുക. ചെറിയ dumbel ഉപയോഗിക്കുന്നതും നല്ലതാണ്.

3. നല്ല കട്ടിയുള്ള ഒരു റബര്‍ ബാന്‍ഡ് എടുത്ത് രണ്ട് വിരലുകള്‍കൊണ്ട് ഇരുവശങ്ങളിലേക്കും വലിക്കുക. അത്തരത്തില്‍ 5 വിരലുകളും ചെയ്യുക

5. നഖങ്ങള്‍ക്കരുകിലായി 5 വിരലുകള്‍ക്കും പുറത്തുകൂടി റബര്‍ ബാന്‍ഡ് വച്ച് വിരലുകള്‍ നിവര്‍ത്തുക.

ഈ അസുഖത്തിനെ എങ്ങനെ പ്രതിരോധിക്കാം?

കളിയോ ജോലിയോ തുടങ്ങുന്നതിനു മുമ്പായി കൈമുട്ടിലെ പേശികൾ ശരിയായ രീതിയിൽ അയഞ്ഞുവെന്നു ഉറപ്പാക്കിയാൽ ‘ടെന്നിസ് എൽബോ’ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. പേശികളെ വിടർത്തുകയും അയയ്‌ക്കുകയും ചെയ്യുക എന്നതാണ് പേശികളുമായി ബന്ധപ്പെട്ട ഏതു പരുക്കിനും നല്ല പ്രതിവിധി. കൈമുട്ടുകളടെ തുടർച്ചയായ ഉപയോഗത്തിനു മുമ്പ് പതിനഞ്ചു മിനിട്ടെങ്കിലും പേശികളുടെ വികാസവും സങ്കോചവും നടത്തണം. അതായതു കൈ പല പ്രാവശ്യം മടക്കുകയും നൂക്കുകകയും ചെയ്യുക. പേശികളെല്ലാം ശരിയ്‌ക്കും അയഞ്ഞുവെന്നു ഉറപ്പാക്കിയാൽ ജോലി തുടങ്ങാം. ഒരിക്കൽ വന്നാൽ സമ്പൂർണ വിശ്രമമാണ് ഇത്തരം അസുഖം കൂടാതിരിക്കാനുള്ള പ്രതിവിധി.

കടപ്പാട്: ഡോ.ഡാനിഷ് സലിം