LiveTV

Live

Health

ശ്രദ്ധിക്കുക ഇവ വൃക്ക രോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല, അവ മാരകമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലു തവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ് 

 ശ്രദ്ധിക്കുക ഇവ വൃക്ക രോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല,  അവ മാരകമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളാണ്

വൃക്ക രോഗം ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇന്നത്തെ ജീവിത ശൈലി പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്ന കൂട്ടത്തില്‍ വൃക്കയെയും അത് ബാധിക്കുന്നു. പലപ്പോഴും വൃക്ക രോഗം ആദ്യം തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കാറില്ല. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60-70 ശതമാനവും നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും അത് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. എന്നാല്‍ നമ്മുടെ വൃക്കകള്‍ തകരാറിലായെന്ന് നേരത്തെ തന്നെ അറിയാനും ചില സൂചനകളുണ്ട്. ഈ സൂചനകള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക.

വൃക്ക (കിഡ്നി) ശരീരത്തിൽ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ?

അദ്ഭുതകരമായ പ്രവർത്തനശേഷിയുള്ള അവയവമാണ് വൃക്കകൾ. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകൾ‌. വൃക്കകള്‍ ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്നു. ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യന്നത് വൃക്കകളാണ്. 120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്കുണ്ട്.

വൃക്ക രോഗങ്ങൾ കണ്ടു പിടിക്കാൻ താമസിക്കുന്നത് എന്തു കൊണ്ട്?

വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60-70 ശതമാനവും നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും അത് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെ.

വൃക്കരോഗങ്ങൾ നേരത്തെ തന്നെ അറിയാൻ സൂചനകൾ ഉണ്ടോ?

അപകടകരം ഈ 7 സൂചനകൾ

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന 7 സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്.

1 മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലു തവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

2. ക്ഷീണം

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

3. മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര്. പലരും അത് നിസാരമായാണ് കാണാറുള്ളത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

4 .രുചിയില്ലായ്മയും ദുർഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

5. ചൊറിച്ചിൽ

ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.

6. വേദന

മുതുകിലും ഇടുപ്പിനും വാരിയെല്ലിനും ഇടയിലും കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

7. ശ്വാസംമുട്ടൽ

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ആദ്യത്തെ ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എന്ത്‌ ചെയ്യണം?

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രെയും വേഗം ഡോക്ടറിനെ കണ്ടു രക്തത്തിൽ urea (യൂറിയ) creatinine (ക്രീയാറ്റീനിൻ) abdominal ultrasound (വയറിന്റെ സ്കാൻ) urine test (മൂത്ര പരിശോധന) എന്ന പരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്തണം. ഇത്തരം രോഗലക്ഷണമുള്ള വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.

വൃക്കരോഗം വരാതിരിക്കാൻ എന്തൊക്കെ ചെയ്യാം?

വൃക്കയ്ക്കു രോഗം വന്നാല്‍ വൃക്ക മാറ്റിവയ്ക്കൽ ആണ് പൂർണമായ ചികിത്‌സ. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധ്യമാവണമെന്നില്ല. അതു കൊണ്ട് പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മരുന്ന്. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും.

1(hypertenion: BP) അമിതരക്തസമ്മർദം വേണ്ട വിധം ചികിത്സിച്ചു നിയന്ത്രിക്കുക.

2(diabetes) 60-80 % : diabetes ഉള്ള രോഗികൾ വൃക്ക തകരാറിലാവും.അതു കൊണ്ട് പ്രമേഹം കണിശമായും നിയന്ത്രിച്ചു നിർത്തുക.

3(self treatment) സ്വയം ചികിത്സ ഒഴിവാക്കുക. (Pain killers) വേദന സംഹാരികൾ മാക്സിമം ഒഴിവാക്കുക

4(Water) 2-3 litre വെള്ളമെങ്കിലും സാധാരണ ഒരു ദിവസം കുടിച്ചിരിക്കണം. എന്തെങ്കിലും കാരണം കാരണം നിർജലീകരണം ഉണ്ടായാൽ കൂടുതൽ വെള്ളം കുടിക്കണം.

5(Famiy) പാരമ്പര്യമായി കിഡ്നി അസുഖങ്ങളോ മറ്റു അസുഖമുണ്ടെങ്കിലോ വർഷത്തിലൊരിക്കൽ ബ്ലഡ് ടെസ്റ്റ് പരിശോധനകൾ നടത്തുക.

6(Smoking) പുകവലി പൂർണമായും ഒഴിവാക്കുക.

7(alcohol) മദ്യം, ലഹരി മരുന്നുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.

കടപ്പാട്-ഡോ.ഡാനിഷ് സലിം