LiveTV

Live

Health

ഗര്‍ഭിണികളും മാനസിക പ്രശ്നങ്ങളും

തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് ഗര്‍ഭകാലത്തെ നൈറ്റ് ഷിഫ്റ്റുകള്‍.

ഗര്‍ഭിണികളും മാനസിക പ്രശ്നങ്ങളും

ഗര്‍ഭകാലത്തെ ആരോഗ്യപരിപാലനം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കൂടാതെ ഈ സമയത്ത് വിശ്രമവും ഉറക്കവും ഗര്‍ഭിണികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷികമാണ്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് ഗര്‍ഭകാലത്തെ നൈറ്റ് ഷിഫ്റ്റുകള്‍. വീട്ടമ്മമാരെപ്പോലത്തന്നെ ഉദ്യോഗസ്ഥകള്‍ക്കും ഗര്‍ഭകാലം അമിതഭാരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഗര്‍ഭകാലത്ത് ആഴ്ചയില്‍ രണ്ടോ അതിലധികമോ നൈറ്റ് ഷിഫ്റ്റ് എടുക്കുന്നത് 32 ശതമാനവും ഗര്‍ഭം അലസുന്നതിന് സാധ്യത കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭകാലത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ജോലി ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭം അലസുന്നതിന് സാധ്യതയേറുന്നു.

ഗര്‍ഭിണികളും മാനസിക പ്രശ്നങ്ങളും

ഉറക്കക്കുറവ്, വ്യായാമില്ലായ്മ, ജോലിയിലെ മനഃക്ലേശം എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിന്റെ അളവ് കുറയുവാൻ സാധ്യതയുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ജോലി ചെയ്താല്‍ കൃത്രിമ വെളിച്ചം മൂലം കണ്ണിനു പല പ്രശ്നങ്ങളുമുണ്ടാവാനിടയുണ്ട്.

കമ്പ്യൂട്ടറില്‍ നിന്നുള്ള റേഡിയേഷന്‍ വളരെ ചെറിയ തോതിലുള്ളതായതുകൊണ്ട് ഗര്‍ഭസ്ഥശിശുവിന്റെ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയില്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നിരുന്നാലും റേഡിയേഷന്‍ സാധ്യതയും കണ്ണിന് ഉണ്ടാവുന്ന ആയാസവും പരിഗണിച്ച് ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് നന്നല്ല.

ഗര്‍ഭിണികളും മാനസിക പ്രശ്നങ്ങളും

ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ഒരു തരം രോഗാവസ്ഥയാണ് പോസ്റ്റപാര്‍ട്ടം ഡിപ്രഷൻ അഥവാ ഗര്‍ഭാവസ്ഥക്കുശേഷം മനോനിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍. ഉന്മേഷക്കുറവ്, വിഷാദരോഗം, തെറ്റായ ഭക്ഷണക്രമം, ഉറക്കമില്ലായ്മ, മാനസിക അസ്വസ്ഥതകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഇത് നവജാത ശിശുവിനെയും ബാധിക്കാറുണ്ട്.

ഗര്‍ഭിണികളും മാനസിക പ്രശ്നങ്ങളും

ഗര്‍ഭകാലത്തെ മദ്യപാനവും പുകവലിയും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാന ശീലമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസൻ്റ വഴി മദ്യത്തിന്റെ അംശം കുഞ്ഞിലേക്കും വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുവഴി കുഞ്ഞിന് ഫീറ്റല്‍ ആല്‍ക്കഹോളിക് സിൻഡ്രം എന്ന പ്രത്യേകതരം രോഗം ബാധിക്കാനിടയുണ്ട്. ഇതുമൂലം കുട്ടിക്ക് ബുദ്ധിമാന്ദ്യം, ശ്രദ്ധാ വൈകല്യങ്ങള്‍, വളര്‍ച്ചക്കുറവ്, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനിടയുണ്ട്. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പുകവലിക്കുന്നതോ, പുകവലിക്കുന്നവരുടെ അടുത്തിരിക്കുന്നതോ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.