LiveTV

Live

Health

മണമിഷ്ടമല്ലെങ്കിലും കടുകെണ്ണ ഒന്നു ട്രൈ ചെയ്തു നോക്കൂ..ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം

നീർദോഷം സംബന്ധിയായ എല്ലാ അസുഖങ്ങൾക്കും എതിരെ പ്രതിരോധിക്കാൻ കടുകെണ്ണയ്ക്കു കഴിയും. 

 മണമിഷ്ടമല്ലെങ്കിലും കടുകെണ്ണ ഒന്നു ട്രൈ ചെയ്തു നോക്കൂ..ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം

പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തുടങ്ങിയെങ്കിലും വെളിച്ചെണ്ണ വിട്ടൊരു കളിയില്ല മലയാളികള്‍ക്ക്. വെളിച്ചെണ്ണയുടെ രുചി അത്രയധികം നമ്മെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങിയതോടെ ഒലിവു ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവ പരീക്ഷിക്കാനും തുടങ്ങി. എന്നാല്‍ അപ്പോഴും കടുകെണ്ണയെ ഒന്നു മാറ്റി നിര്‍ത്തി. അതിന്റെ മണവും രുചിയും ഇഷ്ടമില്ലാത്തതാണ് പ്രധാന കാരണം. എന്നാല്‍ വളരെയധികം ഗുണങ്ങള്‍ ഒന്നാണ് കടുകെണ്ണ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ് കടുകെണ്ണ.

നീർദോഷം സംബന്ധിയായ എല്ലാ അസുഖങ്ങൾക്കും എതിരെ പ്രതിരോധിക്കാൻ കടുകെണ്ണയ്ക്കു കഴിയും. ജലദോഷം, ചുമ , കഫക്കെട്ട് എന്നിവയെ ചെറുക്കാനും ഉത്തമമാണ്. വരണ്ട ചർമ്മത്തിനുള്ള ഒരു ഉത്തമപ്രതിവിധിയാണ് കടുകെണ്ണ. കടുകെണ്ണ പുരട്ടുന്നത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. കടുകെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുഖത്തിന് സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മുഖത്തെ കുരുവും കറുത്ത പാടുകളുമെല്ലാം മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടുകെണ്ണ. ടാന്‍ വന്ന ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടിയാല്‍ മതിയാകും.

സൂര്യനിലെ അള്‍ട്രാ വയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്. ചർമ്മത്തിന് മാത്രമല്ല, മുടിയ്ക്കും കടുകെണ്ണ നല്ലതാണ്. ഇത് തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കടുകെണ്ണ. കടുകെണ്ണയില്‍ പാചകം ചെയ്യുന്നത് വയറിനു നല്ലതാണ്. തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്‍കേണ്ടത് ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇതിനുള്ളൊരു വഴിയാണ് കടുകെണ്ണ. ഇത് ശരീരത്തിന് ചൂടു നല്‍കാന്‍ നല്ലതാണ്. താരതമ്യേന പൂരിത കൊഴുപ്പിന്റെ അംശം കുറവുള്ള ഒന്നാണ് കടുകെണ്ണ. ഹൃദ്രോഗികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.