LiveTV

Live

Health

കരളിനെ കരളു പോലെ കാക്കാം ആയുര്‍വേദത്തിലൂടെ

ശരീരത്തിന് ഊര്‍ജവും സ്വസ്തതയും ലഭിക്കുന്നതിന് കരളിന്‍റെ ആരോഗ്യം അനിവാര്യമാണ്.

കരളിനെ കരളു പോലെ കാക്കാം ആയുര്‍വേദത്തിലൂടെ

മനുഷ്യ ശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കരള്‍. കരളിന് വിശേഷണങ്ങൾ നിരവധിയാണ്. പ്രേമത്തിന്റെയും മൃദുല വികാരങ്ങളുടെയും ഉറവിടമായാണ് കവിഭാവന കരളിനെ കാണുന്നത്. ദാരുണ രംഗങ്ങൾ കാണുമ്പോൾ അലിയുന്ന അവയവമായും കരളിനെ വിശേഷിപ്പിക്കാറുണ്ട്.

ശരീരത്തിന് ഊര്‍ജവും സ്വസ്തതയും ലഭിക്കുന്നതിന് കരളിന്‍റെ ആരോഗ്യം അനിവാര്യമാണ്. കരൾ ശരീരത്തിലെ വിഷപദാർത്ഥം, പ്രോട്ടീനുകൾ സമന്വയിപ്പിക്കൽ, ദഹനത്തിന് ആവശ്യമായ ജൈവ രാസവസ്തുക്കൾ നിർമ്മിക്കൽ തുടങ്ങിയ പല സുപ്രധാന ജോലികൾ നടത്തുന്നു. തെറ്റായ ആഹാരവും ജീവിത കരൾകോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. മദ്യത്തിന്‍റെ ഉപയോഗം, പുകവലി, മരുന്നുകളുടെ ഉപയോഗം, ഉറക്കകുറവ്, അമിതവണ്ണം, പ്രമേഹം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയാണ് കരൾ രോഗം ഉണ്ടാകുന്നതിനു കാരണം. അതുകൊണ്ട് ആരോഗ്യമുള്ള കരൾ നിലനിർത്താൻ ഉചിതമായ ആഹാരം ആവശ്യമാണ്. ഈ കാര്യത്തിൽ ആയുർവേദത്തെ ആശ്രയിക്കാം.

നിങ്ങളുടെ കരൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന അഞ്ചു ലളിത ആയുർവേദ സസ്യങ്ങളാണ് ഇവിടെ പറയുന്നത്.

കരളിനെ കരളു പോലെ കാക്കാം ആയുര്‍വേദത്തിലൂടെ

1. കുട്കി: കയ്പേറിയ രുചികരമായ സസ്യമാണ് ഇത്. ഏറ്റവും പ്രധാനമായ കരൾ ടോണിക് ആയി ഇതിനെ കണക്കാക്കപ്പെടുന്നു. കരൾ, പിത്തസഞ്ചി എന്നിവ ഒരു വൃത്തിയാകുന്നതിന് ഈ സസ്യം ഉപയോഗപ്രദമാണ്. ആയുർവേദത്തിൽ വിശപ്പ് മെച്ചപ്പെടുത്താനും മഞ്ഞപ്പിത്തം അല്ലെങ്കിൽ പിത്തരസം നേരിടാനും ഈ ഔഷധത്തെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ ചെടി ത്വക്ക് പ്രശ്നങ്ങള്‍ക്ക് ഗുണപ്രദമാണ് . ആരോഗ്യമുള്ള കരളിന് വേണ്ടി ദിവസവും ഒരു കുട്കി ക്യാപ്സ്യൂൾ ഉപയോഗിക്കാവുന്നതാണ്.

2. മഞ്ഞള്‍: മഞ്ഞള്‍ കരൾ പ്രവർത്തനങ്ങളെ പിന്തുണക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു.

3. ഗുദുചി: ഇന്ത്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളുള്ള ഒരു മധ്യേഷ്യൻ മുന്തിരിവള്ളിയാണ് ഗുദുച്ചി.ആയുർവ്വേദത്തിൽ ഏറ്റവും വിലപിടിച്ച സസ്യങ്ങളിൽ ഒന്നാണ് ഇത്. ഗുദുചി രക്തക്കുഴലുകളുടെ ശുദ്ധീകരണത്തിന് സഹായകമാകുന്നു. കരൾ പ്രശ്നങ്ങൾക്ക് തയ്യാറാക്കുന്ന ആയുർവേദിക് ഹെർബൽ മരുന്നുകൾ ഗുഡ്ചിയിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, കരൾ കൊഴുപ്പ് എന്നീ കരള്‍ രോഗങ്ങള്‍ക്ക് സസ്യം ഉപയോഗിക്കുന്നു.

4. ത്രിഫല: ഇന്ത്യക്ക് സ്വദേശിയായ മൂന്ന് ഔഷധ സസ്യങ്ങളുടെ മിശ്രിതമാണ് ത്രിഫല. അംല, ബിഭിതാകി, ഹരീറ്റാകി ഉപാപചയ പ്രവർത്തനങ്ങൾ സ്ഥിരമായി നിലനിർത്താൻ. ഇത് സഹായിക്കുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് രാത്രികാലങ്ങളിൽ ത്രിഫല ചൂർണ്ണം (പൊടി) ആർക്കും കഴിക്കാം.

5. കറ്റാർ വാഴ: കറ്റാർ വാഴ ജ്യൂസ് കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. ഇത് ശരിയായ ദഹനം വർദ്ധിപ്പിക്കും. കറ്റാർ വാഴ സമ്മർദം കുറക്കുന്നതിനും രോഗപ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുന്നതിന് സഹായിക്കുന്നു.

ആധുനിക കാലത്തെ ആയുര്‍വേദം 
Also Read

ആധുനിക കാലത്തെ ആയുര്‍വേദം