LiveTV

Live

Health

എന്താ പേര്?... പേരയ്ക്ക, എന്താ ഗുണം?.. ഒരുപാടുണ്ട്

തള്ളിക്കളയരുത് ഈ പാവപ്പെട്ടവന്‍റെ ആപ്പിളിനെ

എന്താ പേര്?... പേരയ്ക്ക, എന്താ ഗുണം?.. ഒരുപാടുണ്ട്

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള്‍ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. ഉയര്‍ന്നതോതില്‍ വിറ്റാമിന് സി, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതാണ് പേരയ്ക്ക.

പ്രമേഹ രോഗികള്‍ക്ക് പേരയില ഒരനുഗ്രഹമാണ്. പ്രമേഹം കുറക്കാനും നിയന്ത്രിക്കാനും പേരയിലയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പേരയില തിളപ്പിച്ച് ചായ പോലെ കുടിക്കുന്നതുമൂലം പല രോഗികൾക്കും പ്രമേഹത്തിന്റെ കൂടിയ അളവ് കുറക്കാന്‍ സാധിച്ചിട്ടുണ്ട്.

നമ്മുടെ ഹൃദയമിടിപ്പിനെ നല്ല രീതിക്ക് കൊണ്ടുപോകാന്‍ പേരയ്ക്കക്ക് കഴിയും. പേരയിലയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ക്കും വിറ്റാമിന്സിനും പല രീതിയിലുള്ള ഹ‍ൃദ് രോഗങ്ങളെ തടയാന്‍ കഴിയും. ഇത് രക്തസമ്മര്‍ദം കുറക്കാനും നമ്മുടെ ശരീരത്തിലുള്ള ചീത്തയായ എല്‍.ഡി.എല്‍ കൊളസ്ട്രോൾ കുറച്ച് നല്ല രീതിയിലുള്ള എച്ച്.ഡി.എല്‍ കൊളസ്ട്രോൾ കൂട്ടാന്‍ സഹായിക്കും.

ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികള്‍ക്ക് വരുന്നതാണ് സഹിക്കാന്‍ പറ്റാത്ത വയറുവേദന. വേദന സംഹാരികളെ വരെ തോല്‍പ്പിക്കാനുള്ള ശക്തിയുണ്ട് പേരയിലകള്‍ക്ക് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭാശയ വിടവുകള്‍ ഒഴിവാക്കാനും പേരയിലകള്‍ക്ക് സാധിക്കുമത്രെ.

പേരയ്ക്കയില്‍ ഫൈബർ നല്ലതുപോലെ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പേരയ്ക്ക എത്ര കഴിച്ചാലും ആരോഗ്യകരമായ പ്രമേഹത്തിന് നല്ലതാണ്. പേരയിലയില്‍ ആന്റി മൈക്രോബിയൽ കോൺടെന്റ് കൂടുതലായതുകെണ്ട് വയറിളക്കത്തിന് കാരണമായേക്കാവുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇവക്ക് കഴിയും.

പുതിയ തലമുറ വളരെയധികം നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. പേരയ്ക്കക്ക് ഭാരം നിയന്ത്രിക്കാന്‍ കഴിയും. ഒരു പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നത് 37 % കാലറിയും 12% ഫൈബറുമാണ്. അതുകൊണ്ട് തന്നെ പേരയ്ക്ക വയറുനിറക്കുന്നതും ലോ കാലറി സ്നാകായും വിശേഷിപ്പിക്കാം. ഡയറ്റ് കണ്ട്രോൾ ചെയ്യുന്നവർക്ക് ഇതൊരു നല്ല ഹെൽത്തി ഫ്രൂട്ട് ആണ്.

കാൻസർ സെല്ലുകളുടെ വളര്‍ച്ച തടയാന്‍ പേരയ്ക്കക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ശരീരത്തില്‍ പ്രതിരോധശേഷി കൂടണമെങ്കില്‍ വിറ്റമിന്‍ സി ആവശ്യമാണ്. ഇത് സാധാരണ ജലദോഷം തടയുന്നതിന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, വിറ്റമിന്‍ സിക്ക് ജലദോഷത്തിന്‍റെ കാലാവധി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പേരയ്ക്ക കഴിച്ചാല്‍ നമ്മുടെ ചർമ്മത്തിനുമുണ്ട് ഗുണങ്ങള്‍. വിറ്റമിനും ആന്റി ഓക്സിഡന്റും അടങ്ങിയതുകെണ്ട് തന്നെ നമ്മുടെ ചര്‍മ്മത്തിനെ വളരെ ഭംഗിയുള്ളതും മൃദുവുമാക്കുന്നു. ചുളിവുകളും ചര്‍മ്മത്തിന് ക്ഷതവും വരാതെ കാത്തുസൂക്ഷിക്കുന്നു. പേരയില അരച്ച് മുഖത്തിട്ടാല്‍ മുഖക്കുരു മാറുകയും ചെയുന്നു.

പേര വളരെ ഔഷധ മൂല്യമായ ഒരു സസ്യമാണ്. അതിന്‍റെ പഴത്തിനും ഇലക്കും ഒരു മനുഷ്യശരീരത്തിനു വേണ്ട എല്ല ഔഷധങ്ങളും അടങ്ങിയിരിക്കുന്നു. തള്ളിക്കളയരുത് ഈ പാവപ്പെട്ടവന്‍റെ ആപ്പിളിനെ.