LiveTV

Live

Health

പ്രവാസികളുടെ മക്കളെ പിടികൂടുന്ന പൊണ്ണത്തടി

പൊണ്ണത്തടി പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

പ്രവാസികളുടെ മക്കളെ പിടികൂടുന്ന പൊണ്ണത്തടി

കുട്ടികളില്‍, പ്രത്യേകിച്ചും പ്രവാസികളുടെ മക്കളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് പൊണ്ണത്തടി. പൊണ്ണത്തടി പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പൊണ്ണത്തടി വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ നോക്കുകയാണ് അഭികാമ്യമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ കുടുംബമായി താമസിക്കുന്ന പ്രവാസികളുടെ മക്കളില്‍ നല്ലൊരു ശതമാനവും പൊണ്ണത്തടി കാരണം വിഷമതകളനുഭവിക്കുന്നവരാണ്.

തടി അനിയന്ത്രിതമായി കൂടുന്നതോടെ ജീവിതം ഏറെ ബുദ്ധിമുട്ടുള്ളതായിത്തീരുന്നു. കൂടാതെ വിവിധങ്ങളായ രോഗങ്ങളും പൊണ്ണത്തടിക്ക് പിന്നാലെ കുട്ടികളെ തേടിയെത്തുന്നു. അനിയന്ത്രിതവും അശാസ്ത്രീയവുമായ ഭക്ഷണക്രമം തന്നെയാണ് പൊണ്ണത്തടിക്ക് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു

കുട്ടികളുടെ ജീവിത ശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. മറ്റൊരു ലോകാരോഗ്യ ദിനം കൂടി കടന്നുവരുമ്പോള്‍ രോഗപ്രതിരോധമാണ് ചികിത്സയേക്കാള്‍ ഉത്തമമെന്ന ആപ്തവാക്യത്തിന് പ്രസക്തിയേറുകയാണ് പ്രത്യേകിച്ചും കുട്ടികളിലുണ്ടാകുന്ന അസുഖങ്ങളില്‍.