LiveTV

Live

Health

സ്കിസോഫ്രീനിയ- ലക്ഷണങ്ങളും ചികിത്സയും

അമിതമായ സംശയവും പേടിയുമാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം.

സ്കിസോഫ്രീനിയ- ലക്ഷണങ്ങളും ചികിത്സയും

പ്രത്യേകം ശ്രദ്ധിക്കുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യേണ്ട ഒരു മാനസിക രോഗമാണ് സ്കിസോഫ്രീനിയ. സൈക്കോട്ടിക് രോഗങ്ങൾ എന്നറിയപ്പെടുന്ന രോഗാവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. ഈ രോഗത്തിന്റെ ലക്ഷണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

സ്കിസോഫ്രീനിയ- ലക്ഷണങ്ങളും ചികിത്സയും

അമിതമായ സംശയവും പേടിയുമാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. മറ്റാളുകൾ തന്നെ കളിയാക്കി സംസാരിക്കുന്നു, കളിയാക്കുന്ന രീതിയിൽ പെരുമാറുന്നു എന്ന സംശയം. ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് വേറെ ആളുകളുമായി രഹസ്യ ബന്ധമുണ്ടെന്നും അവർ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള സംശയം. മറ്റുള്ളവർ തന്നെ ഉപദ്രവിക്കാൻ അല്ലെങ്കിൽ ആക്രമിക്കാൻ ശ്രമിക്കുന്നു, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, കൂടോത്രം ചെയ്യുന്നു, ഭക്ഷണത്തിൽ വിഷം ചേർക്കുന്നു എന്നിങ്ങനെയുള്ള പേടികൾ. അശരീരികൾ കേൾക്കുന്നതുപോലെ ഉള്ള അനുഭവങ്ങൾ, ഒറ്റയ്ക്കിരുന്നു ചിരിക്കുക, പിറുപിറുക്കുക എന്നിങ്ങനെയാണ് ലക്ഷണങ്ങൾ.

സ്കിസോഫ്രീനിയ- ലക്ഷണങ്ങളും ചികിത്സയും

അമിതമായ ദേഷ്യവും അക്രമ സ്വഭാവവും ഉണ്ടാവാം. കുളി, പല്ല് തേക്കൽ, വസ്ത്രധാരണം എന്നിങ്ങനെ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താല്പര്യമുണ്ടാവാതിരിക്കുക, സാമൂഹ്യമായ ഇടപെടലുകളിൽ നിന്ന് പിന്നാക്കം മാറിനിൽക്കുക, ജോലിയും പഠനവും പോലുള്ള കാര്യങ്ങൾ വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ട് പോവാൻ കഴിയാത്ത രീതിയിൽ അതിൽ ശ്രദ്ധയും താല്പര്യവും കാണിക്കാതിരിക്കുക, ചില ആളുകൾക്ക് തങ്ങൾ ചിന്തിക്കുന്നത് വേറെ ആളുകൾക്ക് അറിയാൻ കഴിയുമെന്നും അല്ലെങ്കിൽ തങ്ങളുടെ ചിന്തകൾ മറ്റാരോ വലിച്ചെടുക്കുന്നുണ്ടെന്നും അല്ലെങ്കിൽ തങ്ങളുടെ തലയിലേക്ക് വേറെ ആരുടെയോ ചിന്തകൾ കടത്തിവിടുന്നുണ്ടെന്നും എന്നൊക്കെയുള്ള അനുഭവങ്ങൾ ഉണ്ടാകാം. മറ്റാരോ തന്റെ ചിന്തയെയും പ്രവൃത്തിയെയും അനുഭങ്ങളെയും ഒക്കെ നിയന്ത്രിക്കുന്നതായും ചിലർക്ക് തോന്നാം.

ദീർഘകാലം ചികിത്സ ആവശ്യമുള്ള ഒരു രോഗമാണിത്. രോഗാരംഭത്തിൽ തന്നെ ചികിത്സ ആരംഭിക്കേണ്ടതും ആവശ്യമായ കാലയളവിലേക്ക് ചികിത്സ തുടരേണ്ടതുമാണ്. മരുന്ന് കഴിക്കുമ്പോൾ നടത്തേണ്ടുന്ന പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്യണ്ടതുണ്ട്. കൂടാതെ പുനരധിവാസ ചികിത്സയും ആവശ്യമായി വരും.