LiveTV

Live

Health

വേനലാണ്, മഞ്ഞപ്പിത്തത്തിന് സാധ്യതയുണ്ട്, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഹോട്ടലുകളിലും മറ്റും കിട്ടുന്ന തിളപ്പിച്ച വെള്ളം കുടിക്കരുത്

വേനലാണ്, മഞ്ഞപ്പിത്തത്തിന് സാധ്യതയുണ്ട്, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

വേനല്‍ കടുത്തു തുടങ്ങി, ഒപ്പം വേനല്‍ക്കാല രോഗങ്ങളും. ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട കാലമാണിത്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം. ഇതില്‍ ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോ. ഷിനു ശ്യാമളന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അങ്ങിങ്ങായി മഞ്ഞപ്പിത്തം ഉള്ളതായി കേൾക്കുന്നുണ്ട്. ഇവയിൽ ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം ചിലയിടങ്ങളിൽ കണ്ടുവരുന്നു. വേനൽക്കാലമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഹോട്ടലുകളിലും മറ്റും കിട്ടുന്ന തിളപ്പിച്ച വെള്ളം കുടിക്കരുത്( അവർ അതിൽ തിളപ്പിക്കാത്ത വെള്ളം ചേർക്കാറുണ്ട്). ബോട്ടിലിലെ വെള്ളം മാത്രം കുടികുക.

ദാഹം മാറാൻ നാരങ്ങാ വെള്ളവും ജ്യുസും കുടിക്കുമ്പോൾ അതിലെ വെള്ളവും കടകളിൽ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ച വെള്ളവും നല്ലതുപോലെ വേവിച്ച ഭക്ഷണവും മാത്രം കഴിക്കുക. ഹെപ്പറ്റൈറ്റിസ് എ, ഈ എന്നിവ ഈ രോഗമുള്ള രോഗിയുടെ മലമൂത്രവിസർജ്ജം മൂലം മലിനമായ ഭക്ഷണമോ, വെള്ളമോ ഉപയോഗിക്കുന്നത് മൂലം പകരാം. വെള്ളത്തിലോ ഭക്ഷണത്തിലോ ചെറിയ തോതിൽ അണുക്കളുണ്ടായൽ മതി. നന്നായി വേവിച്ചതോ, തിളപ്പിച്ചതോ ആയോ ഭക്ഷണ പാനീയങ്ങളിൽ നിന്ന് പകരില്ല.

പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക.കൈകൾ സോപ്പ് ഉപയോഗിച്ചു 10-20 സെക്കന്റ് വരെയെങ്കിലും കഴുകുക. കുത്തിവെപ്പ് ലഭ്യമാണ്. ഒരു തവണ രോഗം വന്നാൽ ഈ രോഗത്തിന് എതിരെ ആജീവനാന്ത പ്രതിരോധശേഷി ലഭിക്കാറുണ്ട്. ഹെപ്പറ്റൈറ്റിസ് ബി പോലെ അത്ര അപകടകാരിയല്ലെങ്കിലും ഹെപ്പറ്റൈറ്റിസ് എ ചിലരിൽ ഫൽമിനന്റ് ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കി രോഗിയുടെ ലിവർ തകരാറിലാകാം.

പനിയുടെ ലക്ഷണങ്ങളും മഞ്ഞപ്പിത്തവും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. പനി, മൂത്രത്തിന് മഞ്ഞ നിറം,തൊലിയിലോ കണ്ണുകളിലോ മഞ്ഞനിറം, വയറു വേദന , വയറിളക്കം, വിശപ്പില്ലായ്മ, തുടങ്ങിവയുണ്ടെങ്കിൽ ശ്രദ്ധിക്കുക.പുറമെ നിന്ന് ഭക്ഷണമോ വെള്ളമോ കഴിക്കുന്നവരാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക. ഹെപ്പറ്റൈറ്റിസ് എ ആകാം.ഉടനെ തന്നെ ആശുപത്രിയിൽ പോകുക. 14-28 ദിവസം വരെയാണ് ഹെപ്പറ്റൈറ്റിസ് എ യുടെ ഇൻക്യൂബഷൻ പീരിയഡ്. അതായത് രോഗാണുക്കൾ ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അത് 14-28 ദിവസത്തിനുളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഓർക്കുക. വീട്ടിൽ നിന്നും കഴിവതും ഭക്ഷണവും വെള്ളവും കുടിക്കുക. പുറമെ നിന്ന് കഴിച്ചാൽ തിളപ്പിച്ചത് മാത്രം ഉപയോഗിക്കുക.