LiveTV

Live

Health

ടോയ്‍ലറ്റില്‍ പോകുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

ടോയ്‍ലറ്റിലിരുന്നുളള ഈ ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. 

ടോയ്‍ലറ്റില്‍ പോകുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

ഫോണില്ലാതെ ഒരു മിനിറ്റ് പോലും കഴിച്ചുകൂട്ടാന്‍ സാധിക്കാത്തവരാണ് നമ്മളില്‍ പലരും. പതുതലമുറ മാത്രമല്ല, ഫോണ്‍ ഉപയോഗിക്കുന്ന പഴയ തലമുറയില്‍ പെട്ടവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴുമെല്ലാം ഒരു അവയവം പോലെ ഫോണ്‍ നമ്മില്‍ പറ്റിച്ചേര്‍ന്നുകിടക്കും. ഫോണിന്റെ അമിതമായ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ അറിയാമെങ്കിലും ഒഴിവാക്കാന്‍ സാധിക്കാറില്ല. ടോയ്‍ലറ്റില്‍ പോകുമ്പോള്‍ പോലും മൊബൈല്‍ ഉപയോഗിക്കുന്നവരുണ്ട്. ഇത് നമ്മുടെ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ അറിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ അങ്ങിനെ ചെയ്യില്ല.

ടോയ്‍ലറ്റിലിരുന്നുളള ഈ ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും. നൂറുകണക്കിന് സൂക്ഷ്മ ജീവികൾ, കുമിളകൾ, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്‌ലറ്റില്‍ ഫോൺ ഉപയോഗത്തിലൂടെ നമ്മൾ അറിയാതെ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ടോയ്‌ലറ്റിന്റെ വാതിൽ, ലോക്ക്, ടാപ്, ഫ്ളഷ്, ഹാൻഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്.

സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകൾ നശിച്ചെന്ന് വരില്ല. ടോയ്‌ലറ്റിലെ ഫോൺ ഉപയോഗം അവിടെ കൂടുതൽ സമയം ചെലവിടാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാം. അതിനാല്‍ ടോയ്‍ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. അത് മാത്രമല്ല ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ ഫോണിന്റെ 'ദീര്‍ഘായുസിനും' ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്.